മഹേഷ് ഷായെ ചോദ്യം ചെയ്യലിനിടെ വിട്ടയച്ചു
text_fieldsഅഹ്മദാബാദ്: വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി (ഐ.ഡി.എസ്) പ്രകാരം 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ അഹ്മദാബാദ് കേന്ദ്രീകരിച്ചുള്ള വസ്തു കച്ചവടക്കാരനായ മഹേഷ് ഷായെ ചോദ്യം ചെയ്യലിനിടെ വിട്ടയച്ചു. മുതിര്‍ന്ന ആദായനികുതി ഉദ്യോഗസ്ഥരുടെ രാത്രി മുഴുവന്‍ നീണ്ട ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. തിങ്കളാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിനായി എത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.
മഹേഷ് ഷായുടെ മൊഴി പാതി മാത്രമേ എടുക്കാനായുള്ളൂ എന്നും മതിയായ വിശ്രമം വേണ്ടിവന്നതിനാല്‍ വീട്ടില്‍ പോയതിനുശേഷം വീണ്ടും വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഇന്‍കം ടാക്സ് ഉദ്യോഗസ്ഥനായ പി.സി. മോഡി അറിയിച്ചു. ശനിയാഴ്ചയാണ് മഹേഷ് ഷായെ പ്രാദേശിക ചാനലിന്‍െറ ഓഫിസില്‍നിന്ന് പിടികൂടിയത്.
ഐ.ഡി.എസ് വഴി വെളിപ്പെടുത്തിയ കോടികള്‍ തന്‍േറയല്ളെന്നും അതിന്‍െറ പിന്നിലുള്ളവരെക്കുറിച്ച് ആദായനികുതി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുമെന്നുമാണ് മഹേഷ് ഷാ പറയുന്നത്. ഇയാളുടെ ജീവനുനേര്‍ക്ക് ഭീഷണിയുണ്ടാവാനുള്ള സാധ്യത മുന്‍നിര്‍ത്തി വീടിനുമുന്നില്‍ രണ്ട് സുരക്ഷാ ഗാര്‍ഡുകളെ വിന്യസിച്ചതായി പൊലീസ് അറിയിച്ചു.
മഹേഷ് ഷാ ഒരു വന്‍സ്രാവിന്‍െറ പേര് വെളിപ്പെടുത്തുമെന്ന് സി.എ
ഭീമമായ തുകയുടെ കള്ളപ്പണം വെളിപ്പെടുത്തിയ മഹേഷ് ഷാ ഒരു വന്‍സ്രാവിന്‍െറ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന്‍െറ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്. ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രമേയുള്ളൂവെങ്കിലും മഹേഷ് ഷാ അതീവ ബുദ്ധിശാലിയാണെന്നും സി.എ തെഹ്മുല്‍ സെത്ന പറഞ്ഞു.
13860 കോടി രൂപയുടെ കള്ളപ്പണമാണ് അഹ്മദാബാദുകാരനായ മഹേഷ് ഷാ വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി (ഐ.ഡി.എസ്) പ്രകാരം വെളിപ്പെടുത്തിയത്.
എന്നാല്‍, തുക നിയമവിധേയമാകണമെങ്കില്‍ നവംബര്‍ 30നകം അടച്ചിരിക്കേണ്ട ആദ്യ ഗഡു ഷാ അടച്ചിരുന്നില്ല. തുടര്‍ന്ന്, വെളിപ്പെടുത്തിയ മുഴുവന്‍ തുകയും കള്ളപ്പണമായി ആദായനികുതി വകുപ്പ് പ്രഖ്യാപിച്ചു. അടുത്തദിവസം ടെലിവിഷന്‍ ചാനലില്‍ തത്സമയ പരിപാടിയില്‍ പങ്കെടുക്കവെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.