പാർലമെന്റിലേക്ക് ഭഗവത്ഗീത കൊണ്ടുപോകും, സ്പെക്ട്രം ആത്മാവിനെപോലെയാണെന്ന ടെലികോം വകുപ്പിന്റെ പരാമർശത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര
text_fieldsകൊൽക്കത്ത: ടെലികോം കരട് ബില്ലിന്റെ വിശദീകരണത്തിലെ ഭഗവദ്ഗീത പരാമർശത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ട്വിറ്ററിലൂടെയാണ് മഹുവയുടെ ട്രോൾ.
സ്പെക്ട്രത്തെ ആത്മ(ആത്മാവ്),അജർ(നാശമില്ലാത്തത്),അമർ(മരണമില്ലാത്തത്)എന്നിവയുമായാണ് ടെലികോം ബില്ലിൽ താരതമ്യപ്പെടുത്തിയിരിക്കുന്നത്. അനിവാര്യമായതിനാൽ ഈ കരട് ബില്ലിന്റെ പാർലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റിയുടെ സിറ്റിങ്ങിൽ ഭഗവദ്ഗീതയുടെ ഒരു പകർപ്പ് കൊണ്ടുപോകുമെന്നും അവർ പറഞ്ഞു. വ്യക്തമായതും അത്യാവശ്യത്തിന് ഉപകരിക്കുന്നതുമായ ഒരു വായന സാമഗ്രി ആണ് ഭഗവദ്ഗീത.
ട്വിറ്റർ പോസ്റ്റിൽ മഹുവ ലോക്സഭയിലെ കോൺഗ്രസ് സഹപ്രവർത്തകരായ ശശിതരൂരിനെയും കാർത്തി ചിദംബരത്തെയും ദ്രാവിഡ കഴകം നേതാവ് തമിഴച്ചി തങ്കപാണ്ഡ്യനെയും ടാഗ് ചെയ്തു. കരട് ടെലികോം ബില്ലിന്റെ വിശദീകരണ കുറിപ്പിന്റെ അഞ്ചാംപേജിനെ കുറിച്ചാണ് മഹുവ പരിഹാസമുതിർത്തത്.
''ഒരു തരത്തിൽ പറഞ്ഞാൽ സ്പെക്ട്രം ആത്മയോട് സാമ്യമുള്ളതാണ്. അത് ഭഗവദ്ഗീതയിൽ വിവരിച്ചിരിക്കുന്ന അജർ,അമർ ആണ്. ആത്മാവിനെ പോലെ സ്പെക്ട്രത്തിനും ഭൗതിക രൂപമില്ല. എന്നിട്ടും അത് സർവ വ്യാപിയാണ്.-എന്നാണ് കരട് ബില്ലിൽ പറയുന്നത്.ഇതൊരു ആത്മീയ പാഠമല്ല, ഡോട് ഇന്ത്യ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ടെലികോം ബില്ലിന്റെ വിശദീകരണ കുറിപ്പിലെ അഞ്ചാമത്തെ പേജാണ്''- എന്ന് പറഞ്ഞാണ് മഹുവ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഒക്ടോബർ 20 വരെ പൊതുജനാഭിപ്രായങ്ങൾ ക്ഷണിച്ചുകൊണ്ട് കരട് ബിൽ ടെലികോം വകുപ്പിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.