വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഫേസ്ബുക്കിെൻറ മൃദുസമീപനം പുതിയതല്ല - മഹുവ മൊയ്ത്ര
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഫേസ്ബുക്കിെൻറ മൃദുസമീപനം പുതിയതല്ലെന്നും നേരത്തെ തുടരുന്നതാണെന്നും തൃണമൂൽ എം.പി മഹുവ മൊയ്ത്ര. 2018 ൽ ഇതിനെതിരെ ഫേസ്ബുക്കിനുള്ളിൽ ചർച്ച നടന്നിരുന്നെന്നും എന്നാൽ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും മുൻ ജീവനക്കാരനെ ഉദ്ധരിച്ച് അവർ പറഞ്ഞു.
ബി.ജെ.പിയെ പിണക്കുന്നത് ഇന്ത്യയിലെ ബിസിനസ് താൽപര്യങ്ങൾക്ക് എതിരാകുമെന്നതിനാൽ വിദ്വേഷ പ്രചാരണ പോസ്റ്റുകൾ നീക്കാേനാ നടപടിയെടുക്കാേനാ ഫേസ്ബുക്ക് തയാറാകുന്നില്ലെന്ന വാർത്ത കഴിഞ്ഞ ദിവസം വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ടതിനെ തുടർന്നാണ് പുതിയ ചർച്ച ഉയർന്നു വന്നത്. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നടപടി എടുക്കാത്തത് 2018 ൽ തന്നെ ഉന്നയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഫേസ്ബുക്കിലെ മുൻ ജീവനക്കാരൻ അറിയിച്ചിട്ടുണ്ടെന്ന് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് മഹുവ മൊയ്ത്ര പറഞ്ഞത്. ഇന്ത്യയിലെ ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത ഫേസ്ബുക്കിനുണ്ട്. ഇന്ത്യയിലും അമേരിക്കയിലും ഫേസ്ബുക്കിെൻറ പ്രവർത്തനങ്ങൾക്ക് വ്യത്യസ്ത മാനദണ്ഡങ്ങൾ എന്തുകൊണ്ടാെണന്ന് അവർ വിശദീകരിക്കേണ്ടിവരുമെന്നും മഹുവ പറഞ്ഞു.
ഐ.ടി കാര്യ പാർലെമൻറി സമിതിയിലെ അംഗം കൂടിയാണ് കൃഷ്ണനനഗറിൽ നിന്നുള്ള തൃണമൂൽ എം.പിയായ മഹുവ. തിരുവനന്തപുരത്തു നിന്നുള്ള കോൺഗ്രസ് എം.പിയായ ശശി തരൂർ ആണ് സമിതിയുടെ അധ്യക്ഷൻ. ബി.ജെ.പിയുടെ ഭാഗത്തു നിന്നുള്ള വിേദ്വഷ പ്രചാരണങ്ങൾക്കെതിരെ നടപടി എടുക്കാത്തത് സംബന്ധിച്ച് ഫേസ്ബുക്ക് പാർലെമൻറ് സമിതിക്കു മുന്നിൽ മറുപടി പറയണമെന്ന് ശശി തരൂർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ രംഗത്തെത്തുകയും െചയ്തു. മുഴുവൻ സമിതി അംഗങ്ങളെയും വിശ്വാസത്തിലെടുക്കാത്ത നീക്കമാണ് ശശി തരൂരിേൻറത് എന്നായിരുന്നു അദ്ദേഹത്തിെൻറ ആരോപണം. ഇതേ തുടർന്ന് ശശി തരൂരിന് പിന്തുണയുമായി സമിതി അംഗമായ മഹുവ മൊയ്ത്ര രംഗത്തെത്തുകയും അധ്യക്ഷന് അതിനുള്ള അധികാരമുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഫേസ്ബുക്കിെൻറ വീഴ്ച ഗുരുതരവും ബോധപൂർവവും ആണെന്ന് തെളിയിക്കുന്ന തരത്തിൽ മുൻ ജീവനക്കാരനെ തന്നെ ഉദ്ധരിച്ച് മഹുവ മൊയ്ത്ര രംഗത്തെത്തിയത്.
A few questions for Facebook pic.twitter.com/Q8T5n7vz4U
— Mahua Moitra (@MahuaMoitra) August 18, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.