ബുലന്ദ്ശഹർ കൊല; മുഖ്യപ്രതിയുടെ വിഡിയോ പുറത്ത്
text_fieldsബുലന്ദ്ശഹർ: സംഘ്പരിവാർ കലാപത്തിനിടെ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് കൊല്ലപ്പെട്ടതിൽ തനിക്ക് പങ്കില്ലെന്ന് അവകാശപ്പെട്ട് കേസിലെ മുഖ്യ കുറ്റാരോപിതനായ ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജിെൻറ വിഡിയോ.
എന്നാൽ, വിഡിയോയിൽ പറയുന്ന കാര്യങ്ങളും യഥാർഥത്തിൽ നടന്നതും തമ്മിൽ വൈരുധ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അക്രമം നടന്ന സ്ഥലത്ത് താൻ ഉണ്ടായിരുന്നില്ലെന്നും സംഘർഷവുമായി ഒരു ബന്ധവുമില്ലെന്നാണ് ഒളവിലിരുന്ന് പുറത്തുവിട്ട വിഡിയോയിൽ യോഗേഷ് പറയുന്നത്. എന്നാൽ, ബുലന്ദ്ശഹറിൽ കലാപം നടക്കുന്ന സമയത്തെ വിഡിയോ ദൃശ്യങ്ങളിൽ പലതിലും യോഗേഷിനെ കാണാം.
ഒരു വിഡിയോയിൽ ഇയാൾ പൊലീസിനോട് തർക്കിക്കുന്നുമുണ്ട്. ഇൗ വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തന്നെ കേസിൽ കുടുക്കാനാണ് യു.പി പൊലീസ് ശ്രമിക്കുന്നതെന്നാണ് വി.എച്ച്.പി അംഗം കൂടിയായ യോഗേഷിെൻറ ആരോപണം. ബജ്രംഗ്ദൾ ജില്ല കൺവീനർ കൂടിയാണ് ഇയാൾ.
തിങ്കളാഴ്ച രാവിലെ വീട്ടിലിരിക്കുേമ്പാഴാണ് കരിമ്പിൻ പാടത്ത് പശുമാംസം കണ്ടുവെന്ന ഫോൺ സന്ദേശം ലഭിക്കുന്നതെന്നും ഉടൻ അവിടെ പോയ ശേഷം പരാതി നൽകാൻ സിയാന പൊലീസ് സ്റ്റേഷനിലേക്ക് വന്നുവെന്നും വിഡിയോയിൽ പറയുന്നു.
കലാപം നടക്കുേമ്പാൾ താൻ പൊലീസ് സ്റ്റേഷെൻറ അകത്താണ് ഉണ്ടായിരുന്നതെന്നും യോഗേഷ് അവകാശപ്പെടുന്നുണ്ട്. എന്നാൽ, മറ്റ് ദൃശ്യങ്ങളിലെല്ലാം സംഘർഷസ്ഥലത്ത് ഇയാളെ കാണാം. സ്വന്തം ഗ്രാമത്തിലെ ഏഴുപേർ ചേർന്ന് പശുവിനെ അറുക്കുന്നത് നേരിട്ട് കണ്ടുവെന്നാണ് ഇയാൾ ഒളിവിൽ പോകുന്നതിന് മുമ്പ് പൊലീസിനോട് പറഞ്ഞത്. ഇതിൽനിന്ന് വ്യത്യസ്തമായ അവകാശവാദമാണ് വിഡിയോയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.