ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പാലത്തിന്‍റെ കമാനം ഉദ്ഘാടനം ചെയ്തു
text_fieldsജമ്മു കശ്മീർ: ചിനാബ് നദിക്ക് കുറുകെ ഇന്ത്യ നിർമ്മിക്കുന്ന എറ്റവും ഉയരത്തിലുള്ള പാലത്തിന്‍റെ കമാനം ഉദ്ഘാടനം ചെയ്തു. കശ്മീരിലെ രേസി ജില്ലയിലാണ് പാലം നിർമ്മിക്കുന്നത്. 359 മീറ്റർ ഉയരത്തിൽ രണ്ട് കുന്നുകളെ ബന്ധിപ്പിക്കുന്ന പാലം ഇൗഫൽ ടവറിനേക്കാൾ 30 മീറ്റർ പൊക്കത്തിലാണ്.
ഉദ്ദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പാത പദ്ധതിയുടെ ഭാഗമാണ് പാലം നിർമ്മിക്കുന്നത്. 111 കിലോ മീറ്റർ നീളം വരുന്ന കാത്ര- ബനിഹാൽ നഗരങ്ങളെ ബന്ധിക്കുന്ന പ്രധാന ഭാഗമാണ് പാലം.
1.3 കിലോ മീറ്ററാണ് പാലത്തിന്‍റെ ദൂരം. 1250 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ്. റിക്ടർ സ്കെയിലിൽ 8 തീവ്രത വരെയുള്ള ഭൂചലനങ്ങളെ വരെ അതിജീവിക്കാൻ കഴിയുന്ന പാലത്തിന്‍റെ പണി 2019 മേയിലാണ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതെന്ന് റെയിൽവെ എഞ്ചിനിയറിംഗ് ബോർഡ് അംഗം എം.കെ ഗുപ്ത പറഞ്ഞു.
നിർമ്മാണത്തിന്‍റെ ഭാഗമായി കേബിൾ ക്രയിനുകൾ ഉപയോഗിച്ച് ഉരുക്കു തൂണുകൾ കൊണ്ടാണ് കമാനം ഉറപ്പിക്കുന്ന പണികൾ വിജയകരമായി പൂർത്തിയാക്കിതെന്ന് ഗുപ്ത പറഞ്ഞു.
റെയിൽവേയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് 2.74 ഡിഗ്രി വളച്ച് പാലത്തിനായി കമാനം നിർമ്മിക്കുന്നത്. ചിനാബിന്‍റെ അടുത്ത കരയിൽ 3 വലിയ ടണലുകൾ കൂടി റെയിൽവേ നിർമ്മിക്കുന്നുണ്ട്. 5 കിലോ മീറ്റർ മുതൽ 13 കിലോ മീറ്റർ വരെയാണ് ഒാരോന്നിന്‍റെയും ദൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.