Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഊഹാപോഹങ്ങളിൽ...

ഊഹാപോഹങ്ങളിൽ വിശ്വസിക്കാതെ ശാന്തത നിലനിർത്തണമെന്ന്​ ക​ശ്​മീർ ഗവർണർ

text_fields
bookmark_border
sathyapal-malik
cancel

കശ്​മീർ: ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും കശ്മീർ താഴ്​വരയിൽ ശാന്തത നിലനിർത്തണമെന്നും ജമ്മുകശ്​മീർ ഗവർണർ സത്യപാൽ മാലിക്​. തന്നെ സന്ദർശിച്ച മെഹബൂബ മുഫ്​തി, ഷാ ഫൈസൽ, സജ്ജാദ്​ ലോൺ, ഇംറാൻ അൻസാരി തുടങ്ങിയ രാഷ്​ട്രീയ നേതാക്കളുടെ സംഘത്തോടാണ്​ ഗവർണർ ഇങ്ങനെ പറഞ്ഞത്​. കശ്​മീരിൽ ഭയചകിതമായ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിലാണ്​ സംഘം ഗവർണറെ കണ്ടത്​.

സുരക്ഷാഭീഷണിയുള്ളതായി ഇൻറലിജൻസ്​ റിപ്പോർട്ടിൻെറ പശ്ചാത്തലത്തിൽ അമർനാഥ്​ തീർഥാടകരും സഞ്ചാരികളും കശ്​മീരിൽ തങ്ങുന്നത്​ വെട്ടിച്ചുരുക്കി എത്രയും വേഗം മടങ്ങണമെന്ന്​ സർക്കാർ നി​ർദേശം നൽകിയിരുന്നു. ഈ സംഭവത്തിന്​ ​േശഷം കശ്​മീരിൽ പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു.

​പാകിസ്​താൻ സൈന്യത്തിൻെറ പിന്തുണയോടെ തീവ്രവാദികൾ അമർനാഥ്​ തീർഥാടനം തടസ്സപ്പെടുത്താൻ ശ്രമിക്കുമെന്നും സുരക്ഷാ ഭീഷണി നിലനിൽക്കുന്നുവെന്നുമായിരുന്നു രഹസ്യ വിവരം. ഇതറിഞ്ഞതോടെ ഭയചകിതരായ സഞ്ചാരികളടക്കമുള്ളവർ എ.ടി.എം കൗണ്ടറുകളിലേക്കും പെട്രോൾ പമ്പുകളിലേക്കും മരുന്ന്​ കടകളിലേക്കും ഓടുകയായിരുന്നു.

കശ്​മീരിന്​ പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 35എ കേന്ദ്രം ഒഴിവാക്കുമോ എന്ന ആശങ്കയും കശ്​മീരിലുള്ളവർക്ക്​ കഴിഞ്ഞ കുറച്ചു ദിവസമായി ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmalayalam newsindia newsJammu Kashmir GovernorSatyapal Malik
News Summary - Maintain Calm, Don't Believe Rumours: Governor To Kashmir Politicians -india news
Next Story