പ്രൊഫസർ ഹാനി ബാബുവിന് പിന്തുണയുമായി മലയാളി വിദ്യാർഥി കൂട്ടായ്മ
text_fieldsഭീമ കൊറിഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത ഡല്‍ഹി സര്‍വകലാശാല അസോസിയേറ്റ് െപ്രാഫസറും മലയാളിയുമായ എം.ടി ഹാനി ബാബുവിന് പിന്തുണയുമായി ഡൽഹി യൂണിവേഴ്സിറ്റിയിലെ കേരള വിദ്യാർഥി കൂട്ടായ്മ ‘മൈത്രി’. അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തിയ കൂട്ടായ്മ അക്കാദമിക് മേഖലയിലുള്ളവർക്കു നേരെ നടക്കുന്ന ഉപദ്രവങ്ങളെ അപലപിക്കുകയും ചെയ്തു.
മൈത്രിയുടെ പ്രസ്താവനയുടെ പൂർണരൂപം:
ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് െപ്രാഫസര്‍ എം.ടി ഹാനി ബാബുവിനെതിരെ നിരന്തരമായി നടക്കുന്ന പോലീസ് വേട്ട തീർത്തും വേദനാജനകമാണ്. എൽഗർ പരിഷത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മുംബൈയിൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ മാസം 23 മുതൽ മുംബൈയിലെ എന്‍.ഐ.എ ഓഫിസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്ത് വരുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
കഴിഞ്ഞ ഡിസംബറിൽ നോയിഡയിലുള്ള അദ്ദേഹത്തിെൻറ വീട്ടിൽ നിന്നും പുസ്തകങ്ങളും ലാപ്ടോപും നേരത്തെ കേസ് അന്വേഷിച്ചു കൊണ്ടിരുന്ന പുനെ പോലീസ് പിടിച്ചെടുത്തിരുന്നു. അക്കാദമിക് മെറ്റീരിയൽസ് ഉൾപ്പടെ പിടിച്ചെടുത്തവ ഇതുവരെ അദ്ദേഹത്തിന് തിരിച്ചു നൽകിയിട്ടില്ല.
ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന െപ്രാഫ. ഹാനി ബാബു ഡൽഹി യൂണിവേഴ്സിറ്റിയിലെ
ജാതിവിരുദ്ധപ്രവർത്തനങ്ങളിലും പ്രൊഫസർ സായി ബാബ ഉൾപ്പടെയുള്ള രാഷ്ട്രീയ തടവുകാരുടെ വിമോചനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിലും സജീവമായി രംഗത്തുണ്ടായിരുന്നയാളാണ്.
ഡൽഹി യൂണിവേഴ്സിറ്റി കേരള വിദ്യാർത്ഥി കൂട്ടായ്മ ആയ മൈത്രി, െപ്രാഫസർ ഹാനി ബാബുവിന്റെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തുകയും അക്കാദമിക് മേഖലയിലുള്ളവർക്കു നേരെ നടക്കുന്ന ഉപദ്രവങ്ങളെ അപലപിക്കുകയും, അതോടൊപ്പം െപ്രാഫസർ ഹാനി ബാബുവിന് എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.