ഗുജറാത്ത് തീരത്ത് 2,000 കോടിയുടെ മയക്കുമരുന്ന് വേട്ട
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് തീരത്ത് അറബിക്കടലിൽ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി)ചേർന്ന് നടത്തിയ തിരച്ചിലിൽ അന്താരാഷ്ട്ര വിപണിയിൽ 2,000 കോടി വിലവരുന്ന മയക്കു മരുന്ന് പിടികൂടി. ഹഷീഷ്, മെഥാംഫെറ്റമൈൻ, ഹെറോയിൻ എന്നിവയടക്കം 760 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. പല ബാഗുകളിലായി പൊതിഞ്ഞനിലയിലായിരുന്നു മയക്കുമരുന്ന് ലഭിച്ചത്. ഇതു പിന്നീട് പോർബന്തർ തീരത്ത് എത്തിച്ചു.
എൻ.സി.ബി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നാവികസേനയുടെ സഹകരണത്തോടെ പരിശോധന നടത്തുകയായിരുെന്നന്ന് സേനവിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു.
കടൽമാർഗം മയക്കുമരുന്ന് വിതരണം നടത്തുന്ന അന്താരാഷ്ട്ര സംഘങ്ങൾക്ക് വൻ തിരിച്ചടിയാണ് സംഭവമെന്ന് എൻ.സി.ബിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.