മേജർ അനാശാസ്യത്തിന് പിടിയിലായ സംഭവം; കുറ്റവാളിയെങ്കിൽ ശിക്ഷിക്കുമെന്ന് സേനാ മേധാവി
text_fieldsശ്രീനഗര്‍: കശ്മീരില്‍ കല്ലേറ് ചെറുക്കാന്‍ യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിവെക്കുകവഴി കുപ്രസിദ്ധിനേടിയ മേജര്‍ നിതിന്‍ ലീതുല്‍ ഗൊഗോയിയെ അനാശാസ്യത്തിനെത്തിയപ്പോൾ പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി കരസേനാ മേധാവി ബിപിൻ റാവത്ത്.
കുറ്റവാളിയാണെങ്കിൽ മാതൃകാപരമായി ശിക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥൻ എന്തെങ്കിലും കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ തീർച്ചയായും കർക്കശമായ നടപടിയെടുക്കും. മേജർ ഗഗോയ് എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നൽകുമെന്ന് ഞാൻ ഉറപ്പുതരുന്നു. പഹൽഗാമിലെ കരസേന ഗുഡ്വിൽ സ്കൂളിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബിപിൻ റാവത്ത്. അതേസമയം ജമ്മു-കശ്മീർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രീനഗറിനടുത്ത ദാൽഗേറ്റിലെ ‘ദ ഗ്രാൻറ് മമത’ ഹോട്ടലിലാണ് സംഭവം. അനാശാസ്യം ആരോപിച്ച് നാട്ടുകാർ പിടികൂടിയ ഇദ്ദേഹത്തെ പൊലീെസത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയും മറ്റൊരാളും സഹിതം ഹോട്ടലിലെത്തിയ െഗാഗോയ് ഹോട്ടൽ ജീവനക്കാരുമായി ബഹളംവെച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഹോട്ടലിൽ തടിച്ചുകൂടുകയും പൊലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. ആളെ തിരിച്ചറിഞ്ഞ പൊലീസ് പിന്നീട് കേസെടുത്ത് ഗൊഗോയിയെ വിട്ടയച്ചു. ബുദ്ഗാം ഗ്രാമത്തിലെ സമീർ അഹ്മദ് എന്നയാളുടെ കൂടെ ഹോട്ടലിലെത്തിയ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
2017 ഏപ്രിലിൽ നാട്ടുകാരുടെ കല്ലേറിനെ പ്രതിരോധിക്കാൻ ബുദ്ഗാമിലെ ഖാന്‍സാഹിബ് സ്വദേശി ഫാറൂഖ് അഹ്മദ് ധര് എന്ന യുവാവിനെ സേനാവാഹനത്തിനു മുന്നില്‍ ഗൊഗോയിയുടെ ഉത്തരവനുസരിച്ച് കെട്ടിയിട്ടതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സൈന്യത്തിെൻറ നടപടി വൻ വിവാദമായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തെങ്കിലും പിന്നീട് ക്ലീൻചിറ്റ് നൽകി ഇദ്ദേഹത്തെ സൈന്യം ആദരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.