Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.​എ​സ്.​​ഐ​യു​ടെ...

എ.​എ​സ്.​​ഐ​യു​ടെ ക​ണ്ണെ​ത്തി​യ പ​ള്ളി​ക​ൾ

text_fields
bookmark_border
Mosques
cancel

സം​ഭ​ൽ ശാ​ഹി ജ​മാ മ​സ്ജി​ദി​ലെ സ​ർ​വേ ന​ട​പ​ടി​ക​ൾ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റി​യി​രി​ക്കെ, സ​മാ​ന​മാ​യ രീ​തി​യി​ൽ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ (എ.​​എ​സ്.​ഐ) ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ള്ള മ​സ്ജി​ദു​ക​ളും ഒ​രി​ക്ക​ൽ​ക്കൂ​ടി ച​ർ​ച്ച​യി​ലേ​ക്ക് വ​രു​ക​യാ​ണ്. യു.​പി​യി​ലെ വാ​രാ​ണ​സി​യി​ലു​ള്ള ഗ്യാ​ൻ​വ്യാ​പി മ​സ്ജി​ദ്, മ​ഥു​ര​യി​ലെ ശാ​ഹി ഈ​ദ് ഗാ​ഹ്, മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​ജ്ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം എ.​എ​സ്.​ഐ സ​ർ​വേ ന​ട​ക്കു​ന്നു​ണ്ട്.

2019ൽ, ​​ബാ​​ബ​​രി ഭൂ​​മി കേ​​സി​​ൽ ക്ഷേ​​ത്ര ട്ര​​സ്റ്റി​​ന് അ​​നു​​കൂ​​ല​​മാ​​യ സു​​പ്രീം​​കോ​​ട​​തി വി​​ധി വ​​ന്ന​​തോ​​ടെ​യാ​ണ് ഈ ​മ​സ്ജി​ദു​ക​ളി​ലും അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് വി​വി​ധ ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും രം​ഗ​​ത്തു​വ​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ഗ്യാ​ൻ​വാ​പി (വാ​രാ​ണ​സി)

90ക​ളി​ൽ, ബാ​ബ​രി വി​വാ​ദം ക​ത്തി​നി​ൽ​കു​ന്ന സ​മ​യ​ത്താ​ണ് ഗ്യാ​ൻ​വാ​പി​ക്കു​വേ​ണ്ടി​യും സം​ഘ്പ​രി​വാ​ർ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്. 97ൽ, ​ആ​രാ​ധ​നാ​ല​യ നി​യ​മ​ത്തി​ന്റെ (പ്ലേ​സ​സ് ഓ​ഫ് വ​ർ​ഷി​പ് ആ​ക്ട്)​കൂ​ടി പ​രി​ഗ​ണി​ച്ച് സി​വി​ൽ കോ​ട​തി ഹ​ര​ജി ത​ള്ളി. എ​ന്നാ​ൽ, ബാ​ബ​രി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, 2019ൽ ​വീ​ണ്ടും ഹ​ര​ജി വ​ന്നു. ഗ്യാ​​ൻ​​വാ​​പി​​യി​​ൽ ആ​​ർ​​ക്കി​​യോ​​ള​​ജി​​ക്ക​​ൽ സ​​ർ​​വേ ന​​ട​​ത്ത​​ണ​​​മെ​​ന്ന ഹ​​ര​​ജി​​യു​​മാ​​യി വാ​​രാ​​ണ​​സി​​ക്കാ​​ര​​നാ​​യ വി​​ജ​​യ് ശ​​ങ്ക​​ർ റ​​സ്തോ​​ഗി എ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​നാ​​ണ് കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. വാ​​ദം അം​​ഗീ​​ക​​രി​​ച്ച കോ​​ട​​തി സ​​ർ​​വേ​​ക്കാ​​യി എ.​​എ​സ്.​ഐ​ക്ക് നി​​ർ​​ദേ​​ശ​​വും ന​​ൽ​​കി. എ​​ന്നാ​​ൽ, അ​​ല​​ഹാ​​ബാ​​ദ് ഹൈ​​കോ​​ട​​തി അ​​ത് സ്റ്റേ ​​ചെ​​യ്തു. 2021 ആ​​ഗ​​സ്റ്റി​​ൽ അ​​ഞ്ച് ഹി​​ന്ദു വ​​നി​​ത​​ക​​ൾ, മ​​സ്ജി​​ദി​​നോ​​ട് ചേ​​ർ​​ന്ന കെ​​ട്ടി​​ട​​ത്തി​​ലെ വി​​ഗ്ര​​ഹ​​ത്തി​​ൽ പ്രാ​​ർ​​ഥ​​ന​​ക്ക് അ​​നു​​മ​​തി ന​​ൽ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് വാ​​രാ​​ണ​​സി കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം, വാ​​രാ​​ണ​​സി കോ​​ട​​തി അ​​ഡ്വ​​ക്ക​​റ്റ് ക​​മീ​​ഷ​​ണ​​റോ​​ട് ‘ത​​ർ​​ക്ക​​സ്ഥ​​ലം’ സ​​ന്ദ​​ർ​​ശി​​ക്കാ​​നും വി​​ഡി​​യോ ദൃ​​ശ്യം ത​​യാ​​റാ​​ക്കാ​​നും നി​​ർ​​ദേ​​ശി​​ച്ചു. 2022 മേ​​യ് 16ന് ​​സ​​ർ​​വേ അ​​വ​​സാ​​നി​​ച്ചു. ഇ​​തി​​നി​​ടെ, മ​​സ്ജി​​ദി​​ലെ വു​​ദു​​ഖാ​​ന​​യി​​ൽ ശി​​വ​​ലിം​​ഗം ക​​ണ്ടു​​വെ​​ന്ന് ഹ​​ര​​ജി​​ക്കാ​​രാ​​യ ഹി​​ന്ദു​​വി​​ഭാ​​ഗം ആ​​രോ​​പി​​ച്ചു. എ​​ന്നാ​​ൽ, അ​​ത് വു​​ദു​​ഖാ​​ന​​യി​​ലെ ജ​​ല​​ധാ​​ര​​യാ​​യി​​രു​​ന്നു. മ​​സ്ജി​​ദ് അ​​ങ്ക​​ണ​​ത്തി​​ലെ ഹി​​ന്ദു​​ക്ക​​ളു​​ടെ പ്രാ​​ർ​​ഥ​​ന​​ക്ക് അ​​നു​​മ​​തി ന​​ൽ​​കി​​യ കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ​​തി​​രാ​​യ മു​​സ്‍ലിം വി​​ഭാ​​ഗ​​ത്തി​​ന്റെ ഹ​​ര​​ജി​​യും ഇ​​തി​​നി​​ടെ ത​​ള്ളി. 2023 മേ​​യി​​ൽ സ​​ർ​​വേ സം​​ബ​​ന്ധി​​ച്ച ഹ​​ര​​ജി കേ​​ൾ​​ക്കാ​​ൻ ജി​​ല്ല കോ​​ട​​തി ത​​യാ​​റാ​​യി. ഹൈ​​കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ഇ​​ത്. പ്ര​​ദേ​​ശ​​ത്ത് സു​​ര​​ക്ഷ​​യൊ​​രു​​ക്കാ​​ൻ സു​​പ്രീം​​കോ​​ട​​തി​​യും നി​​ർ​​ദേ​​ശി​​ച്ചു. ​തൊ​​ട്ട​​ടു​​ത്ത മാ​​സം, ഹി​​ന്ദു​​മ​​ത വി​​ശ്വാ​​സി​​ക​​ൾ​​ക്ക് ഗ്യാ​​ൻ​​വാ​​പി അ​​ങ്ക​​ണ​​ത്തി​​ൽ പ്രാ​​ർ​​ഥ​​ന ന​​ട​​ത്താ​​നു​​ള്ള അ​​വ​​കാ​​ശം നി​​ഷേ​​ധി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും അ​​ത് ആ​​രാ​​ധ​​നാ​​ല​​യ നി​​യ​​മ​​ത്തി​​ന്റെ പ​​രി​​ധി​​യി​​യി​​ൽ വ​​രി​​ല്ലെ​​ന്നും ഹൈ​​കോ​​ട​​തി വി​​ധി​​ച്ചു. ​ജൂ​​ലൈ​​യി​​ൽ, മ​​സ്ജി​​ദി​​ൽ ശാ​​സ്ത്രീ​​യ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ൻ ജി​​ല്ല കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു. പ​​രി​​ശോ​​ധ​​ന ഫ​​ലം ഡി​​സം​​ബ​​ർ 18ന് ​​സ​​മ​​ർ​​പ്പി​​ച്ചു. മ​​സ്ജി​​ദി​​ന് താ​​ഴെ ക്ഷേ​​ത്രാ​​വ​​ശി​​ഷ്ട​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന ത​​ര​​ത്തി​​ലു​​ള്ള റി​​പ്പോ​​ർ​​ട്ടാ​ണ് 2024 ജ​നു​വ​രി 25ന് ​എ.​എ​സ്.​ഐ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

ജ​നു​വ​രി 31ന് ​ഗ്യാ​​​ൻ​​​വാ​​​പി മ​​​സ്ജി​​​ദി​​​ന്റെ അ​​​ടി​​​ഭാ​​​ഗ​​​ത്തെ നി​​​ല​​​വ​​​റ ഹി​​​ന്ദു​​​ക്ക​​​ൾ​​​ക്ക് പൂ​​​ജ​​​ക്കാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് വാ​​​രാ​​​ണ​​​സി കോ​​​ട​​​തി ഉ​​ത്ത​​ര​​വി​​ട്ടു.


ശാ​ഹി ഈ​ദ്ഗാ​ഹ് (മ​ഥു​ര)

ഗ്യാ​ൻ​വാ​പി​യെ​പോ​ലെ, ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ​യു​ടെ നേ​രി​ട്ടു​ള്ള അ​ന്വേ​ഷ​ണം നി​ല​വി​ൽ ശാ​ഹി ഈ​ദ് ഗാ​ഹി​ൽ ന​ട​ന്നി​ട്ടി​ല്ല. എ​ന്നാ​ൽ, ഇ​ത് ശ്രീ​കൃ​ഷ്ണ ജ​ന്മ​ഭൂ​മി​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു​ള്ള ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ 18 ഹ​ര​ജി​ക​ൾ അ​ല​ഹാ​ബാ​ദ് ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. എ.​എ​സ്.​ഐ ഇ​തി​ൽ ഇ​ട​പെ​ട്ടി​രി​ക്കു​ന്ന​ത് മ​റ്റൊ​രു ത​ര​ത്തി​ലാ​ണ്. ഈ​ദ്ഗാ​ഹ് നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ലം മു​മ്പ് ക്ഷേ​ത്ര​ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്ന​തി​ന്റെ തെ​ളി​വു​ക​ൾ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​താ​യി ഒ​രു വി​വ​രാ​വ​കാ​ശ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി എ.​എ​സ്.​​ഐ ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ, സ​ർ​വേ​ക്ക് കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ൽ ഫ​ല​മെ​ന്താ​കു​മെ​ന്ന് വ്യ​ക്തം.


ഭോ​ജ്ശാ​ല-​ക​മാ​ൽ മ​സ്ജി​ദ് (ധ​ർ- മ​ധ്യ​പ്ര​ദേ​ശ്)

11ാം നൂ​റ്റാ​ണ്ടി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ട ക​മാ​ൽ മൗ​ല മ​സ്ജി​ദ് നി​ല​വി​ൽ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. 2022ൽ, ​ഹി​ന്ദു ഫ്ര​ണ്ട് ഫോ​ർ ജ​സ്റ്റി​സ് എ​ന്ന സം​ഘ​ട​ന മ​സ്ജി​ദി​നു​മേ​ൽ അ​വ​കാ​ശ​വാ​ദ​വു​മാ​യി ഇ​ൻ​ഡോ​ർ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി സ​മ​ർ​പ്പി​ച്ചു. എ.​എ​സ്.​​ഐ സ​ർ​വേ ന​ട​ത്ത​ണ​​മെ​ന്ന​താ​യി​രു​ന്നു ആ​വ​ശ്യം. ഹ​ര​ജി പ​രി​ഗ​ണി​ച്ച കോ​ട​തി സ​ർ​​വേ​ക്ക് ഉ​ത്ത​ര​വി​ട്ടു. 2024 ജൂ​ലൈ 15ന് ​പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം, സ​ർ​വേ​യി​ൽ ക്ഷേ​ത്ര​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി എ.​എ​സ്.​ഐ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MosquesArchaeological Survey of India
News Summary - Major Mosques in the list of Archaeological Survey of India
Next Story