മുംബൈയിൽ വൈദ്യുതി തടസം; ലോക്കൽ ട്രെയിൻ സർവീസുകൾ ഭാഗികമായി നിർത്തി
text_fieldsമുംബൈ: മുംബൈയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10 മണി മുതലാണ് വൈദ്യുതി തടസമുണ്ടായത്. നഗരത്തിലെ ദക്ഷിണ, വടക്കൻ, മധ്യമേഖലകളിൽ വൈദ്യുതി വിതരണം നടത്തുന്ന ഗ്രിഡിലുണ്ടായ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് ബ്രിഹാൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ഇലക്ട്രിസിറ്റി ട്വിറ്ററിൽ അറിയിച്ചു.
ഒരു മണിക്കൂറിനകം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് മഹാരാഷ്ട്ര ഊർജ മന്ത്രി നിഥിൻ റാവത്ത് അറിയിച്ചു.വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടർന്ന് ചർച്ച്ഗേറ്റ്-വാസി റെയിൽവേ സ്റ്റേഷൻ, ചർച്ച് ഗേറ്റ്-ബോറിവാലി എന്നിവക്കിടയിലെ ലോക്കൽ ട്രെയിൻ സർവീസ് നിർത്തിവെച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചാലുടൻ ട്രെയിൻ സർവീസ് തുടങ്ങുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും റെയിൽവേ അഭ്യർഥിച്ചു.
അതേസമയം, നാഷണൽ സ്റ്റോക് എക്സ്ചേഞ്ചും ബോംബെ സ്റ്റോക് എക്സ്ചേഞ്ചും തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായി വൈദ്യുതി തടസപ്പെട്ട മേഖലകളിൽ 385 മെഗാവാട്ടിെൻറ വിതരണം ആരംഭിച്ചിട്ടുണ്ടെന്ന് അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് അറിയിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കമ്പനി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.