Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വാതന്ത്ര്യദിനത്തിൽ...

സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണത്തിന്​ പദ്ധതിയിട്ട നാല്​ പേരെ അറസ്റ്റ്​ ചെയ്​തെന്ന്​ ജമ്മു കശ്​മീർ പൊലീസ്​

text_fields
bookmark_border
സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണത്തിന്​ പദ്ധതിയിട്ട നാല്​ പേരെ അറസ്റ്റ്​ ചെയ്​തെന്ന്​ ജമ്മു കശ്​മീർ പൊലീസ്​
cancel

ശ്രീനഗർ: സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണത്തിന്​ പദ്ധതിയിട്ട നാല്​ പേരെ അറസ്റ്റ്​ ചെയ്​തെന്ന്​ ജമ്മുകശ്​മീർ പൊലീസ്​. ജെയ്​ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരാണ്​ പിടിയിലായത്​. ഡ്രോണുകളിലെത്തുന്ന ആയുധങ്ങൾ ശേഖരിക്കാൻ ഇവർ പദ്ധതിയിട്ടതായും പൊലീസ്​ പറയുന്നു.

ആഗസ്റ്റ്​ 15ന്​ മുമ്പ്​ ജമ്മുകശ്​മീരിൽ ബോംബ്​ സ്ഥാപിച്ച്​ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യത്തെ മറ്റ്​ സ്ഥലങ്ങളിലും ഇവർ ആക്രമണം​ ആസൂത്രണം ചെയ്​തിരുന്നു. ഭീകരരിൽ നിന്ന്​ ആയുധങ്ങളും സ്​ഫോടക വസ്​തുക്കളും പിടിച്ചെടുത്തിട്ടുണ്ട്​. മോ​ട്ടോർസൈക്കിളിൽ ബോംബ്​ സ്ഥാപിച്ച്​ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ പദ്ധതിയെന്നും പൊലീസ്​ പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തോട്​ അനുബന്ധിച്ച്​ കനത്ത ജാഗ്രതയാണ്​ സുരക്ഷാ ഏജൻസികൾ രാജ്യത്ത്​ പുലർത്തുന്നത്. രാജ്യത്ത്​ സൈനിക പോസ്റ്റുകൾക്ക്​ നേരെ ആക്രമണമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന്​ ഇന്‍റലിജൻസ്​ മുന്നറിയിപ്പ്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu Kashmir Police
News Summary - Major terror bid foiled in Jammu-Kashmir ahead of Independence Day, 4 Jaish terrorists arrested
Next Story