മതംമാറ്റം തടഞ്ഞില്ലെങ്കിൽ ഭൂരിപക്ഷം ന്യൂനപക്ഷമാകും -അലഹബാദ് ഹൈകോടതി
text_fieldsപ്രയാഗ് രാജ്: മതംമാറ്റത്തിനായുള്ള മതസമ്മേളനങ്ങൾ അടിയന്തരമായി തടയണമെന്നും ഇല്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷ ജനസമൂഹം ന്യൂനപക്ഷമാകുമെന്നും അലഹബാദ് ഹൈകോടതി. ഇവിടെ ഒരു ഗ്രാമത്തിലെ നിരവധി പേരെ മതംമാറ്റിയെന്ന ആരോപണം നേരിടുന്ന കൈലാശ് എന്നയാളുെട ജാമ്യഹരജി തള്ളിയാണ് ജസ്റ്റിസ് രോഹിത് രാജൻ അഗർവാളിന്റെ നിരീക്ഷണം.
ആശയങ്ങൾ പ്രചരിപ്പിക്കുകയെന്നതിന് ഒരാളെ മതംമാറ്റുക എന്ന അർഥമുണ്ടാകരുതെന്നും അഗർവാൾ പറഞ്ഞു. ഹരജിക്കാരനെതിരെ നിരവധി ആരോപണങ്ങളുണ്ട്. ആക്ഷേപം ഉന്നയിച്ച സ്ത്രീയുടെ സഹോദരനെയും മറ്റു ചിലരെയും ഗ്രാമത്തിൽനിന്ന് ഡൽഹിയിലെ സമ്മേളനത്തിൽ കൊണ്ടുപോയി ക്രിസ്തുമതത്തിൽ ചേർത്തുവെന്നാണ് ആരോപണം. ഈ പറയുന്ന സഹോദരൻ പിന്നെ തിരികെ വന്നിട്ടില്ലെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.