ജാമ്യം നിഷേധിച്ച് തടവുകാരെ ദീർഘകാലം തടവിലിടുന്നതിനെതിരെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജാമ്യം നിഷേധിച്ച് തടവുകാരെ ദീർഘകാലം തടവിലിടുന്നത് നീതിന്യായസംവിധാനത്തിനും സമൂഹത്തിനും നല്ലതല്ലെന്ന് സുപ്രീംകോടതി. കസ്റ്റഡി ഉത്തരവ് പുറപ്പെടുവിക്കുേമ്പാൾ അനുകമ്പയും മനുഷ്യത്വവും കാണിക്കണമെന്ന് ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന െബഞ്ച് ജഡ്ജിമാരോട് ആവശ്യപ്പെട്ടു.
കുറ്റം തെളിയിക്കപ്പെടുംവരെ കുറ്റാരോപിതൻ നിരപരാധിയാണെന്നതാണ് ക്രിമിനൽ നടപടിക്രമത്തിെൻറ അടിസ്ഥാനം. അതേസമയം, സാഹചര്യങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രതിക്ക് ജാമ്യം നിഷേധിക്കേണ്ടിയും വരും. നിർഭാഗ്യവശാൽ അടിസ്ഥാനതത്ത്വങ്ങളിൽ ചിലത് അപ്രത്യക്ഷമാകുകയാണ്. ദീർഘകാലം തടവിൽ കഴിയുന്നവരുടെ എണ്ണം കൂടിവരുന്നു. ജാമ്യം നൽകുന്നതും നിഷേധിക്കുന്നതും കേസ് പരിഗണിക്കുന്ന ജഡ്ജിയുടെ അധികാരത്തിൽ വരുന്നതാണ്. അതേസമയം, സുപ്രീംകോടതിയുടെയും ഹൈകോടതികളുടെയും മുമ്പുള്ള വിധികൾ ഇൗ അധികാരത്തിന് കടിഞ്ഞാണിടുന്നുണ്ടെന്ന കാര്യം പരിഗണിക്കണം. അതുകൊണ്ടുതന്നെ, ഒരു ജാമ്യഹരജി പരിഗണിക്കുേമ്പാൾ അന്വേഷണത്തിനിടെയാണോ പ്രതി അറസ്റ്റിലാകുന്നത്, അയാളുടെ പൂർവകാലചരിത്രം, കുറ്റകൃത്യത്തിലുള്ള പങ്ക്, അന്വേഷണവുമായി സഹകരിക്കാനുള്ള സന്നദ്ധത, ദാരിദ്ര്യം തുടങ്ങി നിരവധി കാര്യങ്ങൾ കണക്കിലെടുക്കണം. പ്രതിയെ പൊലീസ് കസ്റ്റഡിയിലേക്കോ ജുഡീഷ്യൽ കസ്റ്റഡിയിലേക്കോ റിമാൻഡുചെയ്യുന്ന തീരുമാനം തീർത്തും മനുഷ്യത്വപരമാകണെമന്ന് കോടതി ഒാർമിപ്പിച്ചു.
37 ലക്ഷം രൂപയുടെ വഞ്ചനക്കേസിൽ അറസ്റ്റിലായ ഉത്തർപ്രദേശ് സ്വദേശിയായ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കെവയായിരുന്നു അഭിപ്രായപ്രകടനം. േഗാരഖ്പുരിലെ വിചാരണകോടതിയും അലഹബാദ് ഹൈകോടതിയും ജാമ്യാപേക്ഷ നിരസിച്ചതിനെതുടർന്നാണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്. എഫ്.െഎ.ആറും കുറ്റപത്രവും നൽകുന്നതിനുമുമ്പാണ് പ്രതിയെ അറസ്റ്റുചെയ്തത്. 2017 ഏപ്രിലിൽ അറസ്റ്റിലായ പ്രതിക്ക് സുപ്രീംകോടതി ജാമ്യം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.