ബംഗളൂരുവിനെ ഡൽഹിയാക്കി പ്രക്ഷോഭം തുടരണം, ഇല്ലെങ്കിൽ രാജ്യം തന്നെ വിൽക്കും -രാകേഷ് ടികായത്ത്
text_fieldsബംഗളൂരു: പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ നരേന്ദ്രമോദി സർക്കാറിനെ വിമർശിച്ച് കർഷക നേതാവ് രാകേഷ് ടികായത്ത്. കർണാടകയിലെ കർഷകേരാട് പ്രക്ഷോഭത്തിൽ അണിചേരാനും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടകയിലെ ശിവമോഗയിൽ നടന്ന കർഷകരുടെ യോഗത്തിലാണ് ടികായത്തിന്‍റെ ആഹ്വാനം.
ലക്ഷകണക്കിന് ആളുകൾ ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണ്. നാളുകളായി ഈ പ്രക്ഷോഭം തുടരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനും വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കുന്നതിനും എല്ലാ നഗരങ്ങളിലും ഇത്തരം സമരങ്ങൾ നടത്തേണ്ട ആവശ്യമുണ്ടെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
ജനങ്ങൾ കർണാടകയിലും പ്രക്ഷോഭം ആരംഭിക്കണം. നിങ്ങളുടെ ഭൂമി തട്ടിയെടുക്കാൻ അവർ തന്ത്രം മെനയുകയാണ്. വലിയ കമ്പനികൾ കൃഷി ചെയ്യും. തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തി കുറഞ്ഞ കൂലിക്ക് തൊഴിൽ ചെയ്യാൻ നിർബന്ധിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങൾ ബംഗളുരുവിനെ ഡൽഹിയാക്കണം, എല്ലാ വശത്തുനിന്നും ആളുകൾ ഇവിടേക്കെത്തണം. കർഷകരുടെ വിളകൾ എവിടെവേണമെങ്കിലും വിൽക്കാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിങ്ങളുടെ വിളകളുമായി ജില്ല കലക്ടറുടെയോ എസ്.ഡി.എമ്മിന്‍റെയോ ഓഫിസിലേക്ക് ചെല്ലുക. പൊലീസ് തടഞ്ഞാൽ അടിസ്ഥാന താങ്ങുവില നൽകി വിളകൾ വാങ്ങാൻ പറയണം -രാകേഷ് ടികായത്ത് പറഞ്ഞു.
ഈ പ്രക്ഷോഭം തുടർന്നില്ലെങ്കിൽ ചിലേപ്പാൾ രാജ്യംതന്നെ വിൽക്കപ്പെടും. അടുത്ത 20 വർഷത്തിനുള്ളിൽ നിങ്ങളുടെ ഭൂമി നഷ്ടമാകും. ഏകദേശം 26ഓളം പ്രധാന പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചു. ഈ വിൽപ്പന അവസാനിപ്പിക്കാൻ നമ്മൾ പ്രതിജ്ഞയെടുക്കണം' -അദ്ദേഹം കൂട്ടിച്ചേർത്തു.
2020 നവംബർ മുതൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കർഷകർ തലസ്ഥാന നഗരമായ ഡൽഹി അതിർത്തികളിൽ പ്രതിഷേധം തുടരുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.