ബി.ജെ.പി മന്ത്രിയെ മാസ്ക് ഇടീക്കുന്നവർക്ക് 11,000 രൂപ ഇനാം പ്രഖ്യാപിച്ച് കോൺഗ്രസ്
text_fieldsഭോപാൽ: മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മാസ്ക് ധരിക്കുന്നിെല്ലന്ന ആരോപണവുമായി കോൺഗ്രസ്. മാത്രമല്ല ഇദ്ദേഹം സാമൂഹിക അകലം പാലിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് നരേന്ദ്ര സിങ്ങ് സലൂജ പറഞ്ഞു. കോവിഡ് പ്രോേട്ടാക്കോൾ പാലിക്കാത്ത മന്ത്രിയെ മാസ്ക് ഇടീക്കുന്നവർക്ക് 11,000 രൂപയും കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
‘മുഖ്യമന്ത്രി ശിവ്രാജ് സിങ്ങ് ചൗഹാൻ, മൂന്ന് മന്ത്രിമാർ, എം.എൽ.എമാർ, ആർ.എസ്.എസ് നേതാക്കൾ തുടങ്ങിയവരെല്ലാം കോവിഡ് ബാധിതരാണ്. ഇൗ സംഖ്യ ഉയരുകയുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാസ്ക് ഇടാനും അകലം പാലിക്കാനും നിരന്തരം പ്രേരിപ്പിക്കുന്നുമുണ്ട്. അപ്പോഴാണ് ഒരു ബി.ജെ.പി മന്ത്രി ഇതൊന്നും പാലിക്കാതെ ചുറ്റി നടക്കുന്നത്. ഇങ്ങിനെയുളെളാരാൾ എങ്ങിനെയാണ് മറ്റുള്ളവരെ ഇതാക്കെ ചെയ്യാൻ നിർബന്ധിക്കുന്നത്’. സലൂജ ചോദിക്കുന്നു.
‘ഏതെങ്കിലും ബി.ജെ.പി നേതാവ് നരോത്തം മിശ്രയെ മാസ്ക് ഇടീച്ചാൽ 11,000 രൂപ നൽകുമെന്നും’ അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായി ‘കോൺഗ്രസ് സ്വന്തംകാര്യം ശ്രദ്ധിക്കണമെന്നും അവരുടെ നേതാക്കളാരും മാസ്ക് ധരിക്കാറിെല്ലന്നും’ബി.ജെ.പി വക്താവ് രജനീഷ് അഗർവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.