Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലാല്‍ ബഹദൂര്‍...

ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം: രേഖകള്‍ പുറത്തുവിടണമെന്ന്​ വിവരാവകാശ കമീഷൻ

text_fields
bookmark_border
ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം: രേഖകള്‍ പുറത്തുവിടണമെന്ന്​ വിവരാവകാശ കമീഷൻ
cancel

ന്യൂ​ഡ​ല്‍ഹി: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​​ഴു​വ​ൻ രേ​ഖ​ക​ളും പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നാ​ണ്​ ക​മീ​ഷ​ൻ നി​ര്‍ദേ​ശം ന​ല്‍കി​യ​ത്.  മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ 1977ല്‍ ​രൂ​പ​വ​ത്​​ക​രി​ച്ച രാ​ജ് നാ​രാ​യ​ൺ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍ട്ട് ഉ​ൾ​പ്പെ​ടെ പു​റ​ത്തു​വി​ട​ണം. മു​ൻ ​പ്ര​ധാ​ന​മ​​ന്തി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച വ​സ്തു​ത​ക​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​ന്‍ സ​ര്‍ക്കാ​റി​ന് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ക​ട​മ​യു​ണ്ടെ​ന്ന്​ ക​മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. 

ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​നു​ള്ള പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നു​ത​ന്നെ​യാ​ണെ​ന്നും വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ശ്രീ​ധ​ർ ആ​ചാ​ര്യ​ലു  വ്യ​ക്ത​മാ​ക്കി. എ​ല്ലാ രേ​ഖ​ക​ളും പു​റ​ത്തു​വി​ട​ണ​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നും നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. 

ശാ​സ്ത്രി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ തേ​ടി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യെ തു​ട​ര്‍ന്നാ​ണ് ക​മീ​ഷ​ൻ ന​ട​പ​ടി.  സോ​വി​യ​റ്റ് യൂ​നി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ല​ക്‌​സി കോ​സി​ഗി​​​​െൻറ മ​ധ്യ​സ്ഥ​ത​യി​ല്‍ പാ​കി​സ്​​താ​ന്‍ പ്ര​സി​ഡ​ൻ​റ്​ അ​യ്യൂ​ബ്​ ഖാ​നു​മാ​യി ച​ര്‍ച്ച​ക്ക്​ എ​ത്തി​യ​പ്പോ​ഴാ​ണ് 1966 ജ​നു​വ​രി 11ന്​ ​താ​ഷ്‌​ക​ൻ​റി​ൽ വെ​ച്ച് ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി മ​രി​ച്ച​ത്. ഹൃ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ്​ റി​പ്പോ​ര്‍ട്ട്. എ​ന്നാ​ൽ,  മ​ര​ണ​ത്തി​നു പി​ന്നി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി​രു​ന്നു. വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം നി​ര​വ​ധി അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചി​രു​െ​ന്ന​ങ്കി​ലും രാ​ജ്യ​താ​ൽ​പ​ര്യം മു​ന്‍നി​ര്‍ത്തി  രേ​ഖ​ക​ള്‍ പു​റ​ത്തു​വി​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു സ​ര്‍ക്കാ​ര്‍ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathcommitteeLal Bahadur shastrirecordsRaj Narain
News Summary - Make Raj Narain committee records on Lal Bahadur Shastri’s death public, CIC directs PMO- India news
Next Story