Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മലബാർ’ എന്ന ​േപര്​...

‘മലബാർ’ എന്ന ​േപര്​ ഒരു കമ്പനിക്ക്​ മാത്രമുള്ളതല്ല –സുപ്രീംകോടതി

text_fields
bookmark_border
‘മലബാർ’ എന്ന ​േപര്​ ഒരു കമ്പനിക്ക്​ മാത്രമുള്ളതല്ല –സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ‘മ​ല​ബാ​ർ’ എ​ന്ന ​േപ​ര്​ ഒ​രു ക​മ്പ​നി​ക്കു മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​ത​െ​ല്ല​ന്ന്​​ സു​പ്രീം​കോ​ട​തി വ്യ​ക്​​ത​മാ​ക്കി. പ്ര​കാ​ശ്​ വാ​നി​യ എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി 2001 മു​ത​ൽ മ​ല​ബാ​ർ എ​ന്ന പേ​രി​ൽ ബി​രി​യാ​ണി അ​രി വി​ൽ​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ബ​രോ​മ അ​ഗ്രോ പ്രൊ​ഡ​ക്​​ട്​​സ്​ എ​ന്ന ക​മ്പ​നി​യും  ബി​രി​യാ​ണി അ​രി  ‘മ​ല​ബാ​ർ’ എ​ന്ന ​േപ​രി​ൽ  വി​പ​ണി​യി​ലി​റ​ക്കി​യ​താ​ണ്​ കേ​സി​ന്​ കാ​ര​ണ​മാ​യ​ത്. ‘മ​ല​ബാ​ർ’  എ​ന്ന​തി​ൽ ​ ഒ​രു ക​മ്പ​നി​ക്ക്​ കു​ത്ത​കാ​വ​കാ​ശം ഇ​ല്ലെ​ന്ന ക​ൽ​ക്ക​ത്ത ഹൈ​കോ​ട​തി വി​ധി ശ​രി​വെ​ച്ചാ​ണ്​ സു​പ്രീം​കോ​ട​തി വി​ധി. പ്ര​കാ​ശ്​ വാ​നി​യ​യു​ടെ അ​വ​കാ​ശ​വാ​ദ​മാ​ണ്​ ത​ള്ളി​യ​ത്.

കേ​സ്​ പ​രി​ഗ​ണി​ച്ച ജ​സ്​​റ്റി​സു​മാ​രാ​യ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി, ആ​ർ. ഭാ​നു​മ​തി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്​  ‘മ​ല​ബാ​ർ’ എ​ന്ന​ത്​ ഒ​രു ക​മ്പ​നി​ക്കു മാ​ത്രം എ​ന്ന വാ​ദം അം​ഗീ​ക​രി​ച്ചി​ല്ല. ര​ണ്ട്​ ക​മ്പ​നി​ക​ളു​ടെ​യും  ‘മ​ല​ബാ​ർ’ ലേ​ബ​ൽ വ്യ​ത്യ​സ്​​ത​മാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ‘മ​ല​ബാ​ർ കോ​സ്​​റ്റ്​’, ‘മ​ല​ബാ​ർ മ​ൺ​സൂ​ൺ’ തു​ട​ങ്ങി​യ ലേ​ബ​ലു​ക​ളി​ൽ ഇ​പ്പോ​ൾ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabarmalayalam newsmalabar rice
News Summary - malabar name controversy-india news
Next Story