മലബാർ നാവിക അഭ്യാസം രണ്ടുഘട്ടങ്ങളിലായി നവംബറിൽ
text_fieldsന്യൂഡൽഹി: മലബാർ നാവിക അഭ്യാസം രണ്ടുഘട്ടങ്ങളിലായി നവംബറിൽ നടക്കും. ഇന്ത്യ, യു.എസ്, ജപ്പാൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന അഭ്യാസ പ്രകടനത്തിൽ നാവിക സേനയുടെ പുത്തൻ സാേങ്കതികവിദ്യകളും യുദ്ധോപകരണങ്ങളും അണിനിരക്കും. ആദ്യഘട്ടം നവംബർ മൂന്നുമുതൽ ആറുവരെ വിശാഖപട്ടണത്ത് ബംഗാൾ ഉൾക്കടലിൽ നടക്കും. മലബാർ നാവിക അഭ്യാസത്തിെൻറ 24ാംപതിപ്പാണ് രണ്ടുഘട്ടങ്ങളിലായി നടക്കുകയെന്നും നാവിക സേന അറിയിച്ചു.
കോവിഡ് 19െൻറ സാഹചര്യത്തിൽ സമ്പർക്കം ഒഴിവാക്കി കടലിൽ മാത്രമാകും അഭ്യാസപ്രകടനം. നാലുരാജ്യങ്ങളും ഇതാദ്യമായാണ് സംയുക്തമായി അണിനിരക്കുന്നത്. ഇന്തോ പസഫിക് മേഖലയിൽ വർധിച്ചുവരുന്ന ചൈനീസ് സാന്നിധ്യത്തിന് പിന്നാലെയാണ് സംയുക്ത അഭ്യാസ പ്രകടനം. ഒന്നാംഘട്ടത്തിൽ ഇന്ത്യൻ നാവിക സേനയുടെ അഭ്യാസപ്രകടങ്ങൾ ഇൗസ്റ്റേൺ ഫ്ലീറ്റ് കമാൻഡിങ് ഫ്ലാഗ് ഒാഫിസർ റിയർ അഡ്മിറൽ സഞ്ജയ് വാത്സായൻ നയിക്കും. ഇന്ത്യൻ നാവിക സേനയുടെ കരുത്തുറ്റതും നൂതനവുമായ സാേങ്കതിക വിദ്യകളും യുദ്ധ ഉപകരണങ്ങളും കപ്പലുകളും ഹെലികോപ്ടറുകളും അണിനിരക്കും.
നവംബർ പകുതിയോടെയാകും മലബാർ അഭ്യാസത്തിെൻറ രണ്ടാംഘട്ടം. അറേബ്യൻ സിറ്റിയിലാകും പ്രകടനം. ചൈനയുടെ ദക്ഷിണഭാഗത്ത് കടലിൽ 1.3 ദശലക്ഷം ചതുരശ്ര കിലോമീറ്റർ ചൈനയുടേതാണെന്ന് അവകാശപ്പെട്ടിരുന്നു. ചൈന സമുദ്രത്തിൽ നിർമിത ദ്വീപുകളിൽ മിലിട്ടറി കേന്ദ്രങ്ങൾ നിർമിക്കുന്നുണ്ടെന്ന് മലേഷ്യ, ഫിലിപ്പീൻസ്, തായ്വാൻ, വിയറ്റ്നാം തുടങ്ങിയവയും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.