മുംബൈയിൽ കോവിഡ് പടരുന്നതിനിടെ ബോളിവുഡ് താരങ്ങളുടെ പാർട്ടി
text_fieldsമുംബൈ: നഗരത്തിൽ കോവിഡ് പടരുന്നതിനിടെ പാർട്ടി നടത്തിയ ബോളിവുഡ് താരങ്ങളുടെ നടപടിയിൽ പ്രതിഷേധം. മലൈക അറോറയുടെ സഹോദരി അമൃത അറോറയുടെ വീട്ടിൽ ബുധനാഴ്ച രാത്രിയാണ് പാർട്ടി നടന്നത്. സാമൂഹികമായ ഒത്തുച്ചേരലുകൾക്ക് മുംബൈ പൊലീസ് നിരോധനമേർപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു താരങ്ങളുടെ പാർട്ടി.
മലൈക അറോറയെ കൂടാതെ അർജുൻ കപൂർ, കരിഷ്മ കപൂർ, കരൺ ജോഹർ, ഗൗരി ഖാൻ, മനീഷ് മൽഹോത്ര, മഹദീപ്, സഞ്ജയ് കപൂർ, സീമ ഖാൻ, നദാഷ പൂനവാല തുടങ്ങിയവരെല്ലാം പാർട്ടിയിൽ പങ്കെടുത്തിരുന്നു.
പാർട്ടിയുടെ ചിത്രങ്ങളും വിഡിയോകളും ട്വിറ്ററിലൂടെയും ഇൻസ്റ്റഗ്രാമിലൂടേയും വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. ഇതോടെയാണ് താരങ്ങൾക്കെതിരെ പ്രതിഷേധമുയർന്നത്. അതേസമയം, ഇക്കാര്യത്തിൽ മഹാരാഷ്ട്ര സർക്കാറും മുംബൈ പൊലീസും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.