Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമല​പ്പു​റ​ത്തോ​ട്​...

മല​പ്പു​റ​ത്തോ​ട്​ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​നി​ൽ അ​വ​ഗ​ണ​ന​യെ​ന്ന്​ ക​ണ​ക്കു​ക​ൾ

text_fields
bookmark_border
മല​പ്പു​റ​ത്തോ​ട്​ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​നി​ൽ അ​വ​ഗ​ണ​ന​യെ​ന്ന്​ ക​ണ​ക്കു​ക​ൾ
cancel

തി​രു​വ​ന​ന്ത​പു​രം: ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി മ​റ്റ്​ ജി​ല്ല​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ ഏ​റ്റ​വും മു​ന്നി​ലു​ള്ള മ​ല​പ്പു​റ​ത്തോ​ട്​ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​നി​ൽ അ​വ​ഗ​ണ​ന​യെ​ന്ന്​ ക​ണ​ക്കു​ക​ൾ. 44 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള മ​ല​പ്പു​റ​ത്ത്​ വ്യാ​ഴാ​ഴ്​​ച വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ 6.7 ല​ക്ഷം പേ​ർ​ക്കാ​ണ്​ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കി​യ​ത്. ജ​ന​സം​ഖ്യ​യു​ടെ കാ​ര്യ​ത്തി​ൽ മ​ല​പ്പു​റ​ത്തി​ന്​ തൊ​ട്ട്​ താ​ഴെ തി​രു​വ​ന​ന്ത​പു​ര​മാ​ണ്. 33 ല​ക്ഷം പേ​രു​ള്ള ഇ​വി​ടെ 10 ല​ക്ഷം പേ​ർ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നും സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു.

മ​ല​പ്പു​റ​ത്ത്​ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 15 ശ​ത​മാ​നം പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​തു​വ​രെ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ജ​ന​സം​ഖ്യ​യി​ൽ 12ാം സ്​​ഥാ​ന​ത്തു​ള്ള പ​ത്ത​നം​തി​ട്ട​യി​ൽ (11 ല​ക്ഷം പേ​ർ) വാ​ക്​​സി​നേ​ഷ​ൻ ശ​ത​മാ​നം 47.27 ആ​ണ്. അ​താ​യ​ത്​ 11 ല​ക്ഷം ആ​ളു​ക​ളി​ൽ 5.2 ല​ക്ഷ​വും ഇ​വി​ടെ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച്​ ക​ഴി​ഞ്ഞു. മ​ല​പ്പു​റ​ത്തേ​ക്കാ​ൾ താ​ഴെ​യു​ള്ള എ​റ​ണാ​കു​ള​ത്ത്​ (ജ​ന​സം​ഖ്യ 32,00,000) കു​ത്തി​വെ​പ്പെ​ടു​ത്ത​വ​ർ 30.93 ശ​ത​മാ​ന​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്താ​ക​​െ​ട്ട 30.30 ശ​ത​മാ​ന​വും. പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ മൊ​ത്തം ആ​ളു​ക​ളി​ൽ 21 ശ​ത​മാ​ന​ത്തി​നേ ഇ​തു​വ​രെ​യും വാ​ക്​​സി​ൻ ന​ൽ​കി​യി​ട്ടു​ള്ളൂ. 28 ല​ക്ഷ​മാ​ണ്​ പാ​ല​ക്കാ​െ​ട്ട ജ​ന​സം​ഖ്യ. ഇ​തി​ൽ വാ​ക്​​സി​ൻ കി​ട്ടി​യ​ത്​​ 5.9 ല​ക്ഷം പേ​ർ​ക്ക്. ജ​ന​സം​ഖ്യ​യി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളേ​ക്കാ​ൾ ആ​ളെ​ണ്ണം കു​റ​വാ​ണ്​ പാ​ല​ക്കാ​ട്. കൊ​ല്ല​ത്ത്​ (ജ​ന​സം​ഖ്യ 26 ല​ക്ഷം) വാ​ക്​​സി​നേ​ഷ​ൻ 6.7 ല​ക്ഷ​മാ​ണ്.

വി​ത​ര​ണ​കേ​​​​ന്ദ്ര​ങ്ങ​ളും കു​റ​വ്​

44 ല​ക്ഷം പേ​രു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ൽ 73 വാ​ക്​​സി​ൻ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ണ് (വ്യാ​ഴാ​ഴ്​​ച വ​രെ​യു​ള്ള ക​ണ​ക്ക്)​ ആ​കെ​യു​ള്ള​ത്. ഇ​തി​നേ​ക്കാ​ൾ ആ​ളു​ക​ൾ കു​റ​വു​ള്ള എ​റ​ണാ​കു​ള​ത്ത്​ 118 കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. 11 ല​ക്ഷം പേ​രു​ള്ള പ​ത്ത​നം​തി​ട്ട​യി​ൽ 128 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. സം​സ്​​ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ക്​​സി​നേ​ഷ​ൻ കേ​​ന്ദ്ര​ങ്ങ​ളു​ള്ള​തും പ​ത്ത​നം​തി​ട്ട​യി​ലാ​ണ്. 30 ല​ക്ഷം ആ​ളു​ക​ളു​ള്ള കോ​ഴി​ക്കോ​ട്​ 103ഉം 28 ​ല​ക്ഷം പേ​രു​ള്ള പാ​ല​ക്കാ​ട്​ 115ഉം ​കേ​​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ ര​ണ്ട്​ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​രു​ടെ ക​ണ​ക്കെ​ടു​ത്താ​ലും മ​ല​പ്പു​റ​ത്താ​ണ്​ ഏ​റ്റ​വും കു​റ​വ്. 71 ശ​ത​മാ​നം പേ​ർ​ക്കാ​ണ്​ ​ ഇ​തു​വ​രെ ഇ​വി​ടെ ര​ണ്ട്​ ഡോ​സും ന​ൽ​കി​യി​ട്ടു​ള്ള​ത്​. 40943 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ ര​ണ്ട്​ ഡോ​സും സ്വീ​ക​രി​ച്ച​വ​ർ 2891 പേ​ർ. 45 പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ​വ​രു​ടെ വി​ഭാ​ഗ​ത്തി​ലും (ര​ണ്ട്​ ഡോ​സും പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ) ഇൗ ​കു​റ​വ്​ പ്ര​ക​ട​മാ​ണ്. 14 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ്​ ഇൗ ​വി​ഭാ​ഗ​ത്തി​ൽ ജി​ല്ല​യു​ടെ നി​ല. സം​സ്​​ഥാ​ന​ത്തെ ഏ​റ്റ​വും കു​റ​വാ​ണി​ത്.

18-44 പ്രാ​യ​പ​രി​ധി​യി​ലെ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ൾ നി​ശ്ച​യി​ച്ച്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​ലും മ​ല​പ്പു​റ​ത്തെ ക​ണ​ക്കു​ക​ൾ ഏ​റെ പി​റ​കി​ലാ​ണ്. 0.24 ശ​ത​മാ​നം പേ​ർ മാ​​ത്ര​മാ​ണ്​ ഇൗ ​​പ്രാ​യ​പ​രി​ധി​യി​ൽ വ്യാ​ഴാ​ഴ്​​ച വ​രെ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ജില്ല തിരിച്ചുള്ള വാക്സി​നേഷൻ വിവരങ്ങൾ:

(വ്യാഴാഴ്​ച അർധരാത്രി വരെയുള്ള കണക്കുകൾ അനുസരിച്ച്​)

ജില്ല ജനസംഖ്യ വാക്​സിനേഷൻ ശതമാനം വിതരണ കേന്ദ്രങ്ങൾ

മലപ്പുറം 44 ലക്ഷം 15.22 73

തിരുവനന്തപുരം 33 ലക്ഷം 30.36 52

എറണാകുളം 32 ലക്ഷം 30.93 118

തൃശൂർ 31 ലക്ഷം 25.80 36

കോഴിക്കോട്​ 30 ലക്ഷം 19.60 103

പാലക്കാട്​ 28 ലക്ഷം 21.07 115

കൊല്ലം 26 ലക്ഷം 26.53 86

കണ്ണൂർ 25 ലക്ഷം 25.6 37

ആലപ്പുഴ 21 ലക്ഷം 29.04 81

കോട്ടയം 19 ലക്ഷം 29.47 30

കാസർകോട്​ 13 ലക്ഷം 27.69 13

പത്തനംതിട്ട 11 ലക്ഷം 47.27 128

ഇടുക്കി 11 ലക്ഷം 26.36 36

വയനാട്​ 8 ലക്ഷം 37.5 22

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19malappuram
News Summary - malappuram covid 19 vaccination
Next Story