ചെന്നൈയിൽ മലയാളി സ്ഥാനാർഥിക്ക് കോവിഡ്
text_fieldsചെന്നൈ: കമൽഹാസൻ നയിക്കുന്ന മക്കൾ നീതി മയ്യം സ്ഥാനാർഥിയും മലയാളിയായ മുൻ െഎ.എ.എസ് ഒാഫിസറുമായ സന്തോഷ് ബാബുവിന് കോവിഡ് സ്ഥിരീകരിച്ചു.
ചെന്നൈയിലെ വേളാച്ചേരി നിയമസഭ മണ്ഡലത്തിലാണ് തിരുവനന്തപുരം സ്വദേശിയായ സന്തോഷ്ബാബു ജനവിധി തേടുന്നത്.മണ്ഡലത്തിൽ പ്രചാരണ പരിപാടികൾ തുടങ്ങാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനമൊട്ടുക്കും കമൽഹാസനൊപ്പം സന്തോഷ്ബാബുവും പര്യടനം നടത്തിയിരുന്നു.
വോട്ടർമാരെ നേരിൽകണ്ട് ആശീർവാദം തേടാൻ കഴിയാത്ത സാഹചര്യത്തിൽ 'ഹൈപ്പർ ഡിജിറ്റൽ കാമ്പയിൻ' നടത്താനാണ് തീരുമാനമെന്ന് സന്തോഷ് ട്വിറ്ററിൽ അറിയിച്ചു.
തമിഴ്നാട് െഎ.ടി സെക്രട്ടറിയായിരുന്ന സന്തോഷ്ബാബു അണ്ണാ ഡി.എം.കെ മന്ത്രിമാരുടെ അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ കടുത്ത സമ്മർദ്ദത്തിലായിരുന്നു. പിന്നീട് സർവീസിൽനിന്ന് സ്വയം വിരമിച്ച് മക്കൾ നീതിമയ്യത്തിൽ ചേരുകയായിരുന്നു.
അതിനിടെ ചെന്നൈ ഉൾപ്പെടെ തമിഴ്നാട്ടിൽ മിക്കയിടങ്ങളിലും കോവിഡ് വ്യാപനം ശക്തിപ്പെട്ടുവരികയാണ്. പ്രചാരണ പൊതുയോഗങ്ങളിലും മറ്റും പ്രവർത്തകർ മുഖകവചം ധരിക്കുന്നതിനും സാമുഹിക അകലം പാലിക്കുന്നതിനും നേതാക്കൾ നിർദേശം നൽകണമെന്ന് തമിഴ്നാട് പൊതുജനാരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.