മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി; മംഗളൂരുവിൽ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേർ അറസ്റ്റില്‍
text_fieldsബംഗളൂരു: സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനി ഉടമയായ മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേർ മംഗളൂരുവിൽ പിടിയിൽ. രേഷ്മ എന്ന നീലിമ, സീനത്ത്, ഇഖ്ബാല്‍, അബ്ദുൽ ഖാദര്‍ നസീഫ് എന്നിവരെയാണ് സൂറത്ത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം. മലയാളിയായ ട്രാന്‍സ്പോര്‍ട്ട് കമ്പനി ഉടമയുമായി പരിചയത്തിലായ രേഷ്മയും സീനത്തും ഇയാളെ സൂറത്ത്കല്ലിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെെവച്ച് ഇഖ്ബാലും അബ്ദുൽ ഖാദറും ചേര്‍ന്ന് ഭീഷണിപ്പെടുത്തി. അഞ്ചു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നായിരുന്നു ഭീഷണി.
കൈവശമുണ്ടായിരുന്ന 30,000 രൂപ നല്കിയ ശേഷം ബാക്കി തുക നൽകാമെന്നറിയിച്ച് മടങ്ങിയ ഇയാൾ മംഗളൂരു സിറ്റി പൊലീസ് കമീഷണർ എന്‍. ശശികുമാറിന് പരാതി നൽകി. കമീഷണറുടെ നിര്‍ദേശ പ്രകാരം സൂറത്ത്കല്‍ ഇന്‍സ്പെക്ടര്‍ ചന്ദപ്പയുടെ നേതൃത്വത്തിലുള്ള െപാലീസ് സംഘം ഫ്ലാറ്റിലെത്തി സംഘത്തെ പിടികൂടി.
പ്രതികളിൽനിന്ന് മൊബൈൽ ഫോണുകള്‍, െക്രഡിറ്റ് കാര്‍ഡ്, എക്സ്.യു.വി വാൻ എന്നിവ പിടിച്ചെടുത്തു. ആറുപേരടങ്ങുന്ന സംഘമാണ് ഹണിട്രാപ്പിലുള്ളതെന്നും അടുത്തിടെ ആറോളം പേരെ ഇവര്‍ കെണിയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കമീഷണര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.