മലയാളി യുവതിക്ക് വിമാനത്തിൽ സുഖപ്രസവം
text_fieldsമുംബൈ: സൗദി അറേബ്യയിലെ ദമ്മാമിൽനിന്ന് കൊച്ചിയിലേക്ക് പറക്കുകയായിരുന്ന ജെറ്റ് എയർവേസ് വിമാനത്തിൽ തൊടുപുഴ സ്വദേശിയായ യുവതിക്ക് സുഖപ്രസവം. ഞായറാഴ്ച ദമ്മാമിൽനിന്ന് പുലർച്ചെ 2.55ന് പുറപ്പെട്ട ജെറ്റ് എയർവേസിെൻറ 9 ഡബ്ല്യു 569 വിമാനത്തിലാണ് സംഭവം.
കൊച്ചിയിലെത്താൻ മണിക്കൂർ ബാക്കിനിൽക്കെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ക്യാപ്റ്റൻ മെഡിക്കൽ എമർജൻസി പ്രഖ്യാപിക്കുകയും തൊട്ടടുത്ത വിമാനത്താവളമായ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ഇറക്കാനുള്ള അനുമതി നേടുകയും ചെയ്തു. വിമാനത്തിൽ ഡോക്ടർമാരുണ്ടായിരുന്നില്ല. സഹയാത്രികയായ മലയാളി നഴ്സിെൻറ ശുശ്രൂഷയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി.
സുഖപ്രസവമായിരുന്നുവെന്നും പ്രസവം നടക്കുേമ്പാൾ വിമാനം അറബിക്കടലിന് മുകളിലായിരുന്നുവെന്നും ജെറ്റ് എയർവേസ് വൃത്തങ്ങൾ പറഞ്ഞു. യുവതിയെയും കുഞ്ഞിനെയും മുംബൈയിൽ ഇറക്കിയശേഷം വിമാനം ഒന്നര മണിക്കൂർ വൈകി കൊച്ചിയിലേക്ക് പറന്നു. അന്ധേരിയിലെ ഹോളി സ്പിരിറ്റ് ഹോസ്പിറ്റലിെൻറ പരിചരണത്തിലാണ് അമ്മയും കുഞ്ഞും. യുവതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ ജെറ്റ് എയർവേസും ഹോസ്പിറ്റൽ അധികൃതരും തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.