Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോ​ക്ട​ർ...

ഡോ​ക്ട​ർ ബി​രു​ദ​മേ​റ്റു​വാ​ങ്ങി​യ​തി​ന് പി​ന്നാ​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ബം​ഗ​ളൂ​രുവിൽ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു

text_fields
bookmark_border
death
cancel

ബം​ഗ​ളൂ​രു: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി ഏ​താ​നും മ​ണി​ക്കു​റി​ന് ശേ​ഷം കാ​മ്പ​സി​ൽ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു. തു​മ​കു​രു​വി​ലെ ശ്രീ ​സി​ദ്ധാ​ർ​ഥ അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ർ എ​ജു​ക്കേ​ഷ​നി​ലെ (സാ​ഹി) ശ്രീ ​സി​ദ്ധാ​ർ​ഥ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് (എ​സ്.​എ​സ്.​എം.​സി) എം.​ബി.​ബി.​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ തൃ​ശൂ​ർ സ്വ​ദേ​ശി ആ​ദി​ത് ബാ​ല​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്. ബി​രു​ദ​ദാ​ന ച​ട​ങ്ങ് ക​ഴി​ഞ്ഞ് രാ​ത്രി​യോ​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങ​വെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്.

ഈ ​സ​മ​യം ബി​രു​ദ​ദാ​ന ച​ട​ങ്ങ് കാ​ണാ​നാ​യി നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​യ മാ​താ​വും ബ​ന്ധു​ക്ക​ളും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. പി​താ​വ് ഇ​റ്റ​ലി​യി​ലാ​ണ്. പാ​മ്പു​ക​ടി​യേ​റ്റ വി​വ​രം ആ​ദ്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല. വീ​ട്ടി​ലെ​ത്തി​യ​യു​ട​ൻ ആ​ദി​ത് കു​ഴ​ഞ്ഞു​വീ​ണ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ശ​രീ​ര​ത്തി​ൽ പാ​ട് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. ര​ക്ത​ത്തി​ൽ കൂ​ടി​യ തോ​തി​ൽ വി​ഷം ക​ല​ർ​ന്നി​രു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. നി​ർ​ഭാ​ഗ്യ​ക​ര​മാ​യ​സം​ഭ​വ​മാ​ണ് ന​ട​ന്ന​തെ​ന്നും ആ​ദി​ത് മി​ക​ച്ച വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നെ​ന്നും എ​സ്.​എ​സ്.​എം.​സി വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി.​എ​ൻ. പ്ര​ഭാ​ക​ര പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsIndia NewsDeath News
News Summary - Malayalee student in Bangalore after getting doctor degree Died after being bitten by a snake
Next Story