വെള്ളച്ചാട്ടം കാണാൻ പോയ മലയാളി വിദ്യാർഥികൾ മുങ്ങി മരിച്ച നിലയിൽ
text_fieldsബംഗളൂരു: ബംഗളൂരുവിൽനിന്ന് വെള്ളച്ചാട്ടം കാണാൻ പോയ സുഹൃത്തുക്കളായ രണ്ടു മലയാളി വിദ്യാർഥികളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാണ്ഡ്യ ജില്ലയിലെ യെലഗുരുവിലെ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം.
ബംഗളൂരു വിദ്യാരണ്യപുര എം.എസ്. പാളയയിൽ താമസിക്കുന്ന ഇരിട്ടി വള്ളിത്തോട് പൊൻതോക്കൻ തോമസിെൻറയും നീനയുടെയും ഏക മകൻ സിബിൽ തോമസ് (21), ബംഗളൂരു കോൾസ് പാർക്കിൽ നെഹ്റുപുരം ബ്രോഡ് വേ റോഡിൽ താമസിക്കുന്ന ആലുവ സ്വദേശിയായ ജേക്കബിെൻറയും ജയ്മോളിെൻറയും മകൻ സാമുവൽ ജേക്കബ് (21) എന്നിവരാണ് മരിച്ചത്.
ഇവരുടെ കൈവശമുണ്ടായിരുന്ന ക്യാമറയിൽ ഫോട്ടോ ചിത്രികരിക്കുന്നതിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കൊത്തന്നൂർ ക്രിസ്തു ജയന്തി കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയ ഇരുവരും ഇതേ കോളജിൽ പി.ജിക്ക് ചേർന്നിരുന്നു. തിങ്കളാഴ്ച ക്ലാസ് ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിത അപകടം. ഫോട്ടോഗ്രഫിയിൽ തൽപരരായ ഇരുവരും ശനിയാഴ്ചയാണ് വെള്ളച്ചാട്ടം കാണുന്നതിനായി ബംഗളൂരുവിൽനിന്ന് സ്കൂട്ടറിൽ പോകുന്നത്. രാത്രിയായിട്ടും തിരിച്ചെത്താത്തിനെതുടർന്ന് വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെ ഇരുവരും സഞ്ചരിച്ച സ്കൂട്ടർ റോഡരികിലായി കണ്ടെത്തി. തുടർന്ന് പൊലീസും ഫയർഫോഴ്സു കെ.എം.സി.സി പ്രവർത്തകരും ഉൾപ്പെടെ ഒമ്പതു മണിക്കൂറിലധികം നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച വൈകിട്ടോടെ രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതിന് സമീപത്തുനിന്നായി ഡി.എസ്.എൽ.ആർ ക്യാമറയും ട്രൈ പോഡും കണ്ടെടുത്തിട്ടുണ്ട്. യെലഗുരു പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാണ്ഡ്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. മാണ്ഡ്യ കെ.എം.സി.സി പ്രവർത്തകരായ സാലാം, സലീം, ഷക്കീൽ, ഹംസ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി തിരച്ചിലിൽ ഉൾപ്പെടെ പങ്കാളികളായി. സാമുൽ േജക്കബിെൻറ സഹോദരി: അലക്സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.