Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്​രിവാളിൻെറ വക വാമന...

കെജ്​രിവാളിൻെറ വക വാമന ജയന്തി ആശംസ; പൊങ്കാലയിട്ട്​ മലയാളികൾ

text_fields
bookmark_border
കെജ്​രിവാളിൻെറ വക വാമന ജയന്തി ആശംസ; പൊങ്കാലയിട്ട്​ മലയാളികൾ
cancel

ന്യൂഡൽഹി: രാജ്യ​ത്തെ ജനങ്ങൾക്ക്​ വാമന ജയന്തി ആശംസിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിൻെറ ട്വിറ്റർ പേജിൽ മലയാളികളുടെ പൊങ്കാല.

മഹാവിഷ്ണുവിൻെറ അഞ്ചാമത്തെ അവതാരമായ വാമനൻെറ ജന്മവാര്‍ഷിക ദിനത്തില്‍ എല്ലാവര്‍ക്കും ആശംസ അറിയിക്കുന്നു. മഹാവിഷ്ണുവിൻെറ അനുഗ്രഹം നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകട്ടെ എന്നായിരുന്നു അരവിന്ദ് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചത്​. വാമനൻ മഹാബലിയെ പാതാളത്തിലേക്ക്​ ചവിട്ടിതാഴ്​ത്തുന്ന ചിത്രം സഹിതമായിരുന്നു​ കെജ്​രിവാൾ ശനിയാഴ്​ച പോസ്​റ്റിട്ടത്​.

സമീപകാലത്തായി മൃദുഹിന്ദുത്വ സമീപനം കാണിക്കുന്നുവെന്ന ആക്ഷേപങ്ങൾക്ക്​ അടിവരയിടുന്നതാണ്​ കെജ്​രിവാളിൻെറ ഈ പോസ്​റ്റെന്ന്​​ ചിലർ ചൂണ്ടിക്കാണിക്കുന്നത്​.

ഓണം ഹൈന്ദവ വിശ്വാസികളുടെ മാത്രം ആഘോഷമല്ലെന്നും മഹാബലിയാണ്​ ഞങ്ങളുടെ ഹീറോയെന്നുമാണ്​ ചിലർ കമൻറ്​ പാസാക്കുന്നത്​. ഇംഗ്ലീഷിലും മലയാളത്തിലുമാണ്​ കമൻറുകൾ നിറയുന്നത്​.

പ്രശസ്​ത സാഹിത്യകാരൻ എൻ.എസ്​ മാധവൻ അടക്കമുള്ളവർ കെജ്​രിവാളിൻെറ പോസ്​റ്റിനെതിരെ​ പ്രതിഷേധവുമായെത്തി. കഴിഞ്ഞ തവണ വാമന ജയന്തി ആശംസിക്കാതിരുന്നത്​ മലയാളികളുടെ വോട്ടിന്​ വേണ്ടി ആയിരുന്നോ എന്നാണ്​ എൻ.എസ്​ മാധവൻെറ ചോദ്യം.

മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനൻ, ആറാമത്തെ അവതാരമായ പരശുരാമൻ സൃഷ്​ടിച്ച കേരളത്തിലെ രാജാവായ മഹാബലിയെ താഴെയിറക്കി എന്നാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

സംഘ പരിവാർ അനുകൂലികളാണ്​ കേരളത്തിൻെറ ദേശീയ ഉത്സവമായ ഓണത്തെ വാമന ജയന്തിയായി ചിത്രീകരിച്ചത്​. 2016ൽ ഹിന്ദു ഐക്യവേദി നേതാവ്​ കെ.പി. ശശികലയുടെ ഇത്തരത്തിലുള്ള പ്രസ്​താവന വിവാദമായിരുന്നു.

ഇതിന്​ പിന്നാലെ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായിരിക്കേ വാമന ജയന്തി ആശംസിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ സമൂഹമാധ്യമ പോസ്​റ്റും ഏറെ രാഷ്​ട്രീയ വിവാദങ്ങൾക്ക്​ തിരികൊളുത്തിയിരുന്നു. ഉത്രാട ദിനത്തിലായിരുന്നു ഷായുടെ വിവാദ പോസ്​റ്റ്​.

എന്നാൽ തൊട്ടടുത്ത വർഷം വാമന ജയന്തി വിട്ട്​ ഓണാശംസകളാണ്​ അമിത്​ ഷാ മലയാളികൾക്ക്​ നേർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalonam 2020vamana jayanthi
Next Story