സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി അനു ജോർജ് വീണ്ടും
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രൈവറ്റ് സ്പെഷൽ സെക്രട്ടറിമാരുടെ സംഘത്തിൽ മലയാളി ഐ.എ.എസുകാരി അനുജോർജും. പുതിയ ചീഫ് സെക്രട്ടറിയായി എൻ. മുരുകാനന്ദം ചുമതലയേറ്റതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മൂന്ന് പ്രൈവറ്റ് സെക്രട്ടറിമാരെയും നിയമിച്ചത്. ഡോ. പി. ഉമാനാഥ്, ഡോ. എം.എസ് ഷൺമുഖദാസ് എന്നിവർക്കൊപ്പം മൂന്നാമത് സെക്രട്ടറിയായാണ് അനുജോർജിനെ നിയമിച്ചിരിക്കുന്നത്.
2021ൽ സ്റ്റാലിൻ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിലെ നാലാമത് സ്പെഷൽ സെക്രട്ടറിയായി ഇവർ നിയമിക്കപ്പെട്ടിരുന്നു. സ്റ്റാലിന്റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ഇപ്പോൾ ഐ.എ.എസ് തലത്തിൽ വൻ അഴിച്ചുപണി നടന്നത്. ഇതിലും അനുജോർജിനെ നിലനിർത്തുകയായിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ രാഷ്ട്രീയമല്ലാത്ത കൂടിക്കാഴ്ചകളും യാത്രാപരിപാടികളും അനുജോർജായിരിക്കും നിശ്ചയിക്കുക.
കോട്ടയം പാലാ സ്വദേശിനിയാണ് അനു ജോർജ്. 2002ൽ ഇന്ത്യൻ റവന്യൂ സർവിസ് ലഭിച്ച അനു 2003ൽ 25ാം റാങ്കോടെ ഐ.എ.എസ് നേടി. ഐ.ടി ഉദ്യോഗസ്ഥനായ തോമസ് ജോസഫാണ് ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.