Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദിവസവും രണ്ടും മൂന്നും...

ദിവസവും രണ്ടും മൂന്നും പേരാണ്​ കൺമുന്നിൽ മരിച്ചുവീഴുന്നത്; വീടിനുള്ളില്‍ കഴിയൂ, അതൊരു അനുഗ്രഹമാണ്-മലയാളി ഡോക്ടറുടെ കുറിപ്പ്​ വൈറൽ

text_fields
bookmark_border
Dr. Sandra sebastian
cancel

'കുറഞ്ഞത്​ അഞ്ച്​ രോഗികളെങ്കിലും ദിവസവും ഗുരുതരാവസ്​ഥയിൽ ഇവിടെ വരുന്നുണ്ട്​. അതിൽ രണ്ടുമൂന്നു പേർ കൺമുന്നിൽ മരിക്കുന്നുമുണ്ട്​. വീടിനുള്ളില്‍ ഇരിക്കാന്‍ കഴിയുക എന്നത്​ ഇപ്പോൾ ഒരു അനുഗ്രഹമാണ്​. ദയവുചെയ്​ത്​ അത്​ മനസ്സിലാക്കൂ' -ഡൽഹിൽ ജോലി ചെയ്യുന്ന മലയാളി ഡോക്​ടറുടെ കുറിപ്പാണിത്​. ഡോ. സാന്ദ്ര സെബാസ്റ്റ്യൻ ആണ്​ താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഹൃദയഭേദകമായ അനുഭവങ്ങള്‍ തുറന്നെഴുതിയത്​. 'ഹ്യൂമന്‍സ് ഓഫ് ബോംബെ'യുടെ ഫേസ്ബുക്ക് പേജിലും ഇൻസ്​റ്റഗ്രാമിലും എഴുതിയ കുറിപ്പ്​ വൈറലാണിപ്പോൾ. 'ഹൃദയഭേദകമായ കുറിപ്പ്​' എന്ന കാപ്​ഷനോടെ ബോളിവുഡ്​ താരം അഭിഷേക്​ ബച്ചനും ഈ കുറിപ്പ്​ പങ്കുവെച്ചു. ദയവായി ശ്രദ്ധിക്കൂ, ഉത്തരവാദിത്തം കാട്ടൂയെന്നും അദ്ദേഹം കുറിച്ചു.

കൊറോണയുടെ രണ്ടാം തരംഗത്തിൽ കോവിഡ്​ പോരാളികൾ വരെ മാനസികമായി തളർന്നുതുടങ്ങിയിരിക്കുന്നു എന്ന സൂചനയാണ്​ ആരോഗ്യപ്രവർത്തകരുടെ കുറിപ്പുകൾ നൽകുന്നത്​. ആളുകള്‍ സ്വയം കരുതിയില്ലെങ്കില്‍ സ്​ഥിതി ഇനിയും വഷളാകുമെന്ന മുന്നറിയിപ്പാവുകയാണ്​ ഈ കുറിപ്പുകൾ.

ഡോ. സാന്ദ്രയുടെ കുറിപ്പിന്‍റെ പൂർണരൂപം-

'ഞാനൊരു ഒന്നാം വർഷ റെസിഡന്‍റ്​ ഡോക്​ടറാണ്​. എന്‍റെ സേവനത്തിനിടയിൽ ഞാൻ ആദ്യം സാക്ഷ്യം വഹിച്ച മരണം നടന്നത്​ 2021 മാർച്ച്​ 30നാണ്​- തലേ രാത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ച ഒരു കോവിഡ്​ രോഗിയുടെ. അയാളുടെ നില അതിഗുരുതരമായിരുന്നു. നാല്‍പതുകള്‍ മാത്രമായിരുന്നു പ്രായമെന്നതിനാൽ അയാൾ രക്ഷപ്പെടുമെന്നാണ്​ ഞാന്‍ കരുതിയത്. എന്നാൽ, പിറ്റേന്ന്​ അയാൾ മരണത്തിന്​ കീഴടങ്ങി-ഞാൻ വിതുമ്പിപ്പോയി.

തീവ്രരോഗപരിചരണ വിഭാഗത്തില്‍ ഞാന്‍ ജോലി ചെയ്തു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. സീനിയർമാർ എന്നെ ഇങ്ങനെ പറഞ്ഞ്​ ആശ്വസിപ്പിച്ചു- '2020 ഇതിലും മോശമായിരുന്നു'. പക്ഷേ, 2021, 2020നെ ഇക്കാര്യത്തിൽ തോൽപ്പിക്കാൻ അധിക സമയം വേണ്ടി വരില്ല. ഇപ്പോൾ ദിവസവും കുറഞ്ഞത്​ അഞ്ച്​​ രോഗികളെങ്കിലും ഐ.സി.യുവിൽ എത്തുന്നുണ്ട്​. അവരിൽ രണ്ടും മൂന്നും പേർ ദിവസവും മരിക്കുന്നുമുണ്ട്​.

ഏപ്രില്‍ ആദ്യവാരം ഒരു 22കാരനെ കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ അഡ്മിറ്റാക്കി. അയാൾ ഗുരുതരാവസ്ഥയിലായിരുന്നതിനാൽ എമർജൻസി വാർഡി​േലക്ക്​ മാറ്റി. നാല് ദിവസം അയാള്‍ അവിടെ കിടന്നു, അയാൾ ബോധത്തിലേക്ക് തിരിച്ചുവരുന്നത്​ ഞാൻ കണ്ടതേയില്ല. അയാള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് എനിക്ക് അറിയാമായിരുന്നു.


എല്ലാ ദിവസവും അയാളുടെ അമ്പതുകള്‍ കഴിഞ്ഞ മാതാപിതാക്കള്‍ എന്നോട്​ ചോദിച്ചിരുന്നു-ഞങ്ങൾ മകന്​ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ കൊടുത്താൽ അവൻ രക്ഷപ്പെടുമോ എന്ന്​. പിന്നീട് അവര്‍ സ്വയം തിരുത്തും-'പ്രാർഥിച്ചാല്‍ അത്ഭുതങ്ങള്‍ നടക്കും, അവന്‍ ഒരിക്കലും ഞങ്ങളെ ഒറ്റയ്ക്കാക്കി പോകില്ല'. പക്ഷേ, നാലാം ദിനം അയാള്‍ മരിച്ചു. അത്​ അയാളുടെ മാതാപിതാക്കളിൽ ഏൽപ്പിച്ച ആഘാതം കണ്ട്​ ഞാനും തകർന്നുപോയി. അവർ അലമുറയിട്ടു കരഞ്ഞു, ഞാന്‍ മരിച്ചതുപോലെ ആയി അപ്പോള്‍. അന്നുമുതല്‍ ഞാന്‍ ഒരുകാര്യം തീരുമാനിച്ചു. രോഗികളുടെ കുടുംബാംഗങ്ങളോട്​ ശരിക്കുള്ള അവസ്​ഥ പറയുന്നതാണ്​ നല്ലത്​. ആരെങ്കിലും ഗുരുതരാവസ്​ഥയിൽ ആണെങ്കിൽ കുടുംബാംഗങ്ങളോട്​ ഹൃദയമിടിപ്പ് കുറയുകയാണ്​ തുടങ്ങിയ കാര്യങ്ങൾ തുറന്നുപറയാൻ തുടങ്ങി. അവർക്ക്​ തെറ്റായ പ്രതീക്ഷകൾ നൽകേണ്ടതില്ലല്ലോ.

ഇപ്പോള്‍ എന്‍റെ രോഗികളോട് നുണ പറയാനും ഞാന്‍ പഠിച്ചു. 'രക്ഷപ്പെടുമോ' എന്ന്​ അവർ ചോദിക്കു​േമ്പാൾ, അവര്‍ മരിക്കുമെന്ന് ഉറപ്പാണെങ്കില്‍ പോലും, ഞാൻ പറയും ഉടൻ എല്ലാം ഭേദമാകുമെന്ന്​. ഒരാൾ തന്‍റെ അവസാന നിമിഷങ്ങള്‍ ഉത്കണ്ഠയോടെ തള്ളിനീക്കുന്നത്​ ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ്​ കാരണം.

കഴിഞ്ഞ രണ്ടാഴ്ചയായി ഏറ്റവും മോശമായ അവസ്ഥക്കാണ് ഞാന്‍ സാക്ഷിയാവുന്നത്. തീവ്രപരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് എന്‍റെ രോഗികളിലൊരാൾ പറഞ്ഞ അവസാന വാക്കുകൾ ഇതാണ്​ -'വീട്ടില്‍ പതിനൊന്നും നാലും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളുണ്ട്, എനിക്ക് ജീവിക്കണം'. എന്നാല്‍, അധികം കഴിയും മുമ്പ്​ തന്നെ ആ കുഞ്ഞുങ്ങളോട് നിങ്ങളുടെ അമ്മയെ അവസാനമായി ഒരുനോക്ക്​ കാണാൻ പോലും ഇനി കഴിയില്ല എന്നെനിക്ക് പറയേണ്ടി വന്നു. 'അമ്മയെ കെട്ടിപ്പിടിക്കണം' എന്നു പറഞ്ഞ്​ ഇളയകുഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. അവളെ ബലമായി പിടിച്ചുമാറ്റുകയല്ലാതെ എനിക്കുമുന്നിൽ മറ്റ്​ മാർഗമൊന്നുമില്ലായിരുന്നു. ആ നിമിഷം എന്ത് വികാരങ്ങളാണ്​ മനസ്സിലൂടെ ഓടിമാഞ്ഞതെന്നും എനിക്ക്​ അറിയില്ല.

മോര്‍ച്ചറിയില്‍ ശരീരങ്ങള്‍ കുന്നുകൂടുന്നത്​ കാണു​േമ്പാൾ ഞാൻ ജനിച്ചിരുന്നി​ല്ലെങ്കിൽ എന്നുവരെ ആഗ്രഹിച്ചുപോകുകയാണ്​. ചില സമയങ്ങളില്‍ ഞാന്‍ മാനസികമായി തകര്‍ന്നു പോകുന്നു. മരണം വരെ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു. ഞാന്‍ ഇവിടെയു​ണ്ടെങ്കിൽ ഒരു ജീവിനെങ്കിലും രക്ഷപ്പെടുത്താനാകുമല്ലോ എന്ന പ്രതീക്ഷ മാത്രമാണ് എന്നെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നത്.

50കൾ പിന്നിട്ട എന്‍റെ മാതാപിതാക്കൾ കേരളത്തിലാണ്​, തനിച്ചാണ്​. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ അവിടെയുള്ള ആരോഗ്യപ്രവർത്തകർ അവരെ പരിചരിക്കുന്നതുപോലെ ഇവിടെ ഞാനും എന്‍റെ രോഗികളെ പരിചരിക്കണം. ഈ തിരിച്ചറിവ്​ ഉള്ളതുകൊണ്ടാണ്​ ഞാൻ എനിക്ക് കഴിയുന്നതുപോലെ കഠിനാധ്വാനം ചെയ്യുന്നത്​. ഞാൻ എല്ലാ ദിവസവും അമ്മയോടും അപ്പയോടും സംസാരിക്കും. എല്ലാം ശരിയാകുമെന്ന്​ ആവർത്തിച്ചാവർത്തിച്ച്​ അവരോട്​ പറയും. ചിലപ്പോള്‍ ഞാന്‍ ആലോചിക്കും- 'കോവിഡ് പിടിപെട്ട് എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്‍റെ മാതാപിതാക്കളെ ആര് നോക്കും'.

അതുകൊണ്ട്​ എനിക്ക്​ നിങ്ങളോട് ആകെ പറയാനുള്ളത്​ പുറത്തിറങ്ങുന്നത് ഇപ്പോള്‍ വളരെ അപകടകരമാണെന്നാണ്​. മാസ്‌ക് കൃത്യമായി ധരിക്കണം. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുത്. വീടിനുള്ളില്‍ ഇരിക്കാന്‍ കഴിയുക എന്നത്​ ഇപ്പോൾ ഒരു അനുഗ്രഹമാണ്. ദയാവുചെയ്​ത്​ അത്​ മനസ്സിലാക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Warriorscovid viral postsCovid 19
News Summary - Malayali doctor says she feels dead from within in viral post
Next Story