അരുണാചലിൽ വാഹനം ഒഴുക്കിൽപെട്ട് മലയാളി സൈനികനെ കാണാതായി
text_fieldsചെങ്ങന്നൂർ: അരുണാചൽപ്രദേശിൽ മലയാളി സൈനികൻ ഉൾപ്പെടെ രണ്ടുപേർ സഞ്ചരിച്ച വാഹനം നദിയിൽ വീണ് ഇരുവരെയും കാണാതായതായി നാട്ടിൽ വിവരം ലഭിച്ചു. മാന്നാർ കുട്ടമ്പേരൂർ പല്ലാട്ടുശ്ശേരിൽ ബി. വേണുഗോപാലിനെയാണ് (ഉണ്ണി- -52) ഒഴുക്കിൽപെട്ട് കാണാതായത്. അരുണാചൽ സിലാപത്തിൽ ഗ്രഫിൽ നഴ്സിങ് അസിസ്റ്റൻറായിരുന്നു.
ഡ്രൈവർക്കൊപ്പം സിലാപത്തിൽനിന്ന് വേറൊരു യൂനിറ്റിലേക്ക് മാരുതി ജിപ്സിയിൽ പോകുമ്പോൾ വാഹനം 100 അടിയോളം താഴ്ചയുള്ള ബ്രഹ്മപുത്ര നദിയുടെ പോഷകനദിയായ ശുവൻശ്രീ നദിയിലേക്ക് മറിഞ്ഞതായാണ് നാട്ടിൽ കിട്ടിയ വിവരം. തിങ്കളാഴ്ച വൈകീട്ട് 3.30ഒാടെയാണ് വാഹനം നദിയിലേക്ക് മറിഞ്ഞത്.
അഞ്ചുമാസം മുമ്പാണ് വേണുഗോപാൽ അവസാനമായി നാട്ടിലെത്തിയത്. ഓണത്തിന് വരാനിരിക്കുകയായിരുന്നു. ഭാര്യ: രജനി. മക്കൾ: ആതിര, ഐശ്വര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.