നിപ: മീററ്റിലെ മലയാളി നഴ്സുമാരുടെ അവധി റദ്ദാക്കി
text_fieldsമീററ്റ്: കേരളത്തിൽ നിപ വൈറസ് മൂലമുള്ള മരണങ്ങൾ ഭീതി വിതച്ചതോടെ ഉത്തർപ്രദേശിലെ മീററ്റിലെ സ്വകാര്യ നഴ്സിങ് ഹോമുകളും സ്വകാര്യ ആശുപത്രികളും മലയാളി നഴ്സുമാരുടെ അവധി റദ്ദാക്കി. മുൻകരുതലിെൻറ ഭാഗമായി ഇക്കാര്യം അംഗീകരിക്കാൻ നഴ്സുമാർ തയാറായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ അധ്യക്ഷൻ ഡോ. ജെ.വി. ചികര പറഞ്ഞു.
അതേസമയം നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജീവനക്കാർ പാലിക്കേണ്ടതായ നിർദേശങ്ങൾ ബിഹാർ സർക്കാർ പുറത്തിറക്കി. പനി, തലവേദന, മസിൽ വേദന എന്നിവയാണ് നിപയുടെ പ്രധാന രോഗലക്ഷണങ്ങളെന്നും രോഗം പടരാനിടയാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് ജീവനക്കാർ അകലം പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
പ്രതിരോധ കാര്യങ്ങൾ പ്രതിപാദിച്ച് പുതുച്ചേരിയും നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.