Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​​...

കോവിഡ്​​ സംശയിക്കുന്നവരെപോലും ജോലിക്ക്​ നിർബന്ധിക്കുന്നു; വെളിപ്പെടുത്തലുമായി മലയാളി നഴ്​സുമാർ

text_fields
bookmark_border
കോവിഡ്​​ സംശയിക്കുന്നവരെപോലും ജോലിക്ക്​ നിർബന്ധിക്കുന്നു; വെളിപ്പെടുത്തലുമായി മലയാളി നഴ്​സുമാർ
cancel

മുംബൈ: കേരള സർക്കാറി‍​െൻറയും മാധ്യമങ്ങളുടെയും ഇടപെടൽ ആവശ്യപ്പെട്ട്​ മുംബൈ ജസ്​ലോക്​ ആശുപത്രിയിലെ മലയാളി ന ഴ്​സുമാർ​. പേര്​ വിവരങ്ങൾ വെളിപ്പെടുത്താതെയാണ്​ നഴ്​സുമാർ​ തങ്ങളുടെ ദാരുണാനുഭവം വിവരിച്ചത്​.

മൂന്ന്​ ഹേ ാസ്​റ്റലുകളിലായി താമസിക്കുന്ന മലയാളികളടക്കമുള്ള 225 ഒാളം പേരിൽ 26 നഴ്​സുമാർക്ക്​ കോവിഡ്​ ബാധിച്ചതായാണ്​ അധികൃതർ പറയുന്നത്​. എന്നാൽ, ഈ കണക്കുകളിൽ വിശ്വാസമില്ലെന്ന്​ നഴ്​സുമാർ പറയുന്നു. കൃത്യമായ പരിശോധനയോ പരിശോധന ഫലം രേഖാ മൂലം നൽകുകയോ ചെയ്യുന്നില്ലെന്നാണ്​ പരാതി. രോഗമുണ്ടെന്ന്​ സംശയിക്കുന്നവരെ ജോലിക്ക്​ നിർബന്ധിക്കുന്നതായും ആരോപണമുണ്ട്​. ജോലിക്ക്​ എത്തിയവർക്കാകട്ടെ പ്രതിഷേധത്തെ തുടർന്നു മാത്രമാണ്​ വ്യക്​തി സുരക്ഷ (പി.പി.ഇ) കിറ്റ്​ നൽകിയത്​.

കോവിഡ്​ സംശയത്തെ തുടർന്ന്​ സമ്പർക്ക വിലക്കിലുള്ളവർ തന്നെയാണ്​ ഹോസ്​റ്റലിലെ ശുചീകരണ ജോലികൾ ചെയ്യുന്നതെന്നും ഇവർ പറയുന്നു. സമ്പർക്ക വിലക്കിലാക്കാൻ ഹോസ്​റ്റലിൽ നിന്ന്​ ഹോട്ടലുകളിലേക്ക്​ മാറ്റിയവരെ പിന്നീട്​ ആശുപത്രി അധികൃതരുടെ നിർദേശ പ്രകാരം ഇറക്കി വിട്ടതായും പരാതിയുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nurseMumbai Newscoronamalayalam newsindia newsmalayali nursecovid 19
News Summary - Malayali nurses Reveals Pathetic situations Mumbai Hospitals -India news
Next Story