Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരജൗരിയിൽ മലയാളി ജവാന്...

രജൗരിയിൽ മലയാളി ജവാന് വീരമൃത്യു

text_fields
bookmark_border
രജൗരിയിൽ മലയാളി ജവാന് വീരമൃത്യു
cancel
camera_alt

 അനീഷ് തോമസ്​

ശ്രീനഗർ: ഇന്ത്യ -പാകിസ്​താൻ അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം ഇട്ടിവ പഞ്ചായത്തിലെ മണ്ണൂർ ആലുംമുക്ക് ശൂരനാട് വീട്ടിൽ അനീഷ് തോമസ് (36) ആണ്​ മരിച്ചത്.

രജൗരിയിലെ സുന്ദർബനി സെക്​ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച്​ പാകിസ്​താൻ നടത്തിയ ഷെൽ ആക്രമണത്തിലാണ്​ അനീഷ്​ വീരമൃത്യു വരിച്ചത്​​. ചൊവ്വാഴ്​ച ഉച്ച തിരിഞ്ഞ്​ 2.30ക്കായിരുന്നു പാക്​ പ്രകോപനം. രാത്രി എട്ട് മണിയോടെ സഹപ്രവർത്തകർ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

പാകിസ്​താൻ ഷെല്‍ ആക്രമണത്തില്‍ അനീഷ് മരിച്ചതായി ബുധനാഴ്​ച രാവിലെയാണ് കരസേന ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം ഡൽഹിയിലേക്ക് കൊണ്ടു പോയ മൃതദേഹം വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ കൊണ്ടു വരും. തുടർന്ന് പാങ്ങോട് സൈനിക ക്യാമ്പിലും ഉച്ചയോടെ വീട്ടിലുമെത്തിക്കും. പൊതുദർശനത്തിനുശേഷം ഉച്ചക്ക്​ രണ്ടിന് മണ്ണൂർ ആലുംമുക്ക് മർത്തശ്‌മുനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന (6 വയസ്). തോമസ്-അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്. 25ന് നാട്ടിൽ അവധിക്ക് വരാനിരിക്കെയാണ് അനീഷ് തോമസി​ന്‍റെ മരണം.

മേജർ അടക്കം അഞ്ച്​ പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajouriPakistanmalayali jawan
Next Story