Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹെഡ്​ഫോൺ വെച്ച്...

ഹെഡ്​ഫോൺ വെച്ച് ട്രാക്​ മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച്​ മലയാളി വിദ്യാർഥിനിക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
train service
cancel

ചെന്നൈ: ട്രെയിനിടിച്ച്​ മലയാളിയായ കോളജ്​ വിദ്യാർഥിനിക്ക്​ ദാരുണാന്ത്യം. ചെന്നൈ താമ്പരം എം.സി.സി കോളജ്​ ഒന്നാം വർഷ ബി.എസ്​.സി സൈക്കോളജി വിദ്യാർഥിനിയും കൊല്ലം പുത്തൂർ സ്വദേശിനിയുമായ നിഖിത കെ.സിബി (19) ആണ്​ മരിച്ചത്​.

ഇരുമ്പുലിയൂർ പഴയ റെയിൽവേ ഗേറ്റിന്​ സമീപം ട്രെയിൻ വരുന്നത്​ ശ്രദ്ധിക്കാതെ ഹെഡ്​​ഫോണിൽ സംസാരിച്ച്​ ട്രാക്​ മുറിച്ചുകടക്കുന്നതിനിടെയാണ്​ അപകടം. സംഭവസ്ഥലത്ത് തന്നെ​ മരണം സംഭവിച്ചു.

ചെന്നൈ- ഗുരുവായൂർ എക്സ്​പ്രസാണ് ഇടിച്ചത്. താമ്പരം റെയിൽവേ പൊലീസ്​ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപ​ത്രിയിലേക്ക്​ മാറ്റി.

ഇരുമ്പുലിയൂരിലെ സ്വകാര്യ ലേഡീസ്​ ഹോസ്റ്റലിലാണ്​ നിഖിത താമസിച്ചിരുന്നത്​. ഈയിടെ സ്ഥലത്തെ സ്വകാര്യ നഴ്​സറി സ്കൂളിൽ പാർട്ട്​ടൈം അധ്യാപികയായി ജോലി കിട്ടിയിരുന്നു. ജോലിക്ക്​ പോകവെയാണ്​ ദുരന്തമുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student died
News Summary - Malayali student hit by train and died in Chennai
Next Story