ജെ.എൻ.യുവിൽ മലയാളി വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
text_fieldsന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിയെ ലൈബ്രറി കെട്ടിടത്തില്‍ മരിച്ച നിലയില് കണ്ടെത്തി. ജെ.എൻ.യു സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെ രണ്ടാം വര്‍ഷ എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥി ഋഷി ജോഷ്വാ തോമസിനെയാണ് (24) ലൈബ്രറിയുടെ താഴെനിലയിലെ പഠനമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തെൻറ പ്രഫസര്‍ക്കു ഇ-മെയിലില്‍ ആത്മഹത്യാക്കുറിപ്പ് അയച്ചശേഷമാണ് ഋഷി മരിച്ചത്.
ജോഷ്വാ താമസിച്ചിരുന്ന മഹി മാണ്ഡ്വി ഹോസ്റ്റലിെൻറ വാര്‍ഡനാണ് ആത്മഹത്യ വിവരം പൊലീസില്‍ അറിയിച്ചത്. ലൈബ്രറി കെട്ടിടത്തിൽ ജോഷ്വ താമസിച്ച മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നെന്ന് ഡൽഹി പൊലീസ് െഡപ്യൂട്ടി കമീഷണര്‍ ദേവേന്ദര്‍ ആര്യ പറഞ്ഞു. കതകില്‍ മുട്ടിയപ്പോള്‍ ഒരു പ്രതികരണവും ലഭിച്ചില്ലെന്നും തുടര്‍ന്ന് വാതില്‍ ബലം പ്രയോഗിച്ച് തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നുവെന്നും ആര്യ കൂട്ടിച്ചേർത്തു. തുടർന്ന് കാമ്പസിലെ ഡോക്ടറെത്തിയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം പിന്നീട് സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി.
ഏതാനും നാളായി കടുത്ത മാനസിക സമ്മർദത്തിലായിരുന്ന ഋഷി ചൊവ്വാഴ്ച നടന്ന അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. വിവരമറിഞ്ഞ് വിദ്യാർഥിയുടെ ബന്ധുക്കള്‍ സഫ്ദര്‍ജങ് ആശുപത്രിയിലെത്തി. ജോഷ്വയുടെ കുടുംബം വര്‍ഷങ്ങളായി തമിഴ്‌നാട് വെല്ലൂരാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.