Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രപതി...

രാഷ്​ട്രപതി പ​ങ്കെടുത്ത ചടങ്ങിൽ മലയാളി വിദ്യാർഥിയെ പുറത്താക്കി

text_fields
bookmark_border
രാഷ്​ട്രപതി പ​ങ്കെടുത്ത ചടങ്ങിൽ മലയാളി വിദ്യാർഥിയെ പുറത്താക്കി
cancel

ചെന്നൈ: പോണ്ടിച്ചേരി സർവകലാശാലയിൽ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ പ​ങ്കെടുത്ത ബിരുദദാന ചടങ്ങിൽ നിന്ന്​ മലയാളി വിദ്യാർഥിയെ പുറത്താക്കിയതായി പരാതി. എം.എ മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവും കോഴിക്കോട്​ സ്വദേശിയുമായ റബീഹ അബ്ദുറഹീമിനെയാണ്​ പുറത്താക്കിയത്.

രാഷ്ട്രപതി ചടങ്ങിനായി എത്തിയപ്പോൾ റബീഹയോട് സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിൽ നിന്ന് പുറത്ത് പോകാൻ പറയുകയായിരുന്നു. 189 പേരിൽ തെരഞ്ഞെടുത്ത പത്ത് പേർക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്​ട്രപതി മടങ്ങി. ഇതിന്​ ശേഷമാണ്​ റബീഹയെ അധികൃതർ ഹാളിനുള്ളിൽ പ്രവേശിപ്പിച്ചത്​.

പൗരത്വ ഭേദഗതി നിയമം, പൗരത്വ പട്ടിക എന്നി വിഷയങ്ങളിൽ പ്രതിഷേധിച്ചതിലുള്ള പ്രതികാരമായാണ് ചടങ്ങിൽ നിന്ന് തന്നെ പുറത്താക്കിയതെന്ന് റബീഹ പറഞ്ഞു. പൗര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ സ്വർണ മെഡൽ നിരസിക്കുകയാണെന്നും അവർ അറിയിച്ചു. അതേസമയം, ഹിജാബ് ധരിച്ചതിനാലാണ് തന്നെ ചടങ്ങിൽ നിന്ന് പുറത്താക്കിയതെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളും റബീഹ നിഷേധിച്ചു.

​പൗര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദി​ൽ​നി​ന്ന്​ സ്വ​ർ​ണ​മെ​ഡ​ൽ ഏ​റ്റു​വാ​ങ്ങു​ന്ന​ത്​ മലയാളി വിദ്യാർഥി കാ​ർ​ത്തി​ക ബി. ​കു​റു​പ്പ്​ ഉൾപ്പെടെ മൂന്നുപേർ നിരസിച്ചിരുന്നു. ​​എം.​എ​സ്​​സി ഇ​ല​ക്​​ട്രോ​ണി​ക്​ മീ​ഡി​യ കോ​ഴ്​​സി​ലെ ഒ​ന്നാം റാ​ങ്കു​കാ​രിയാണ്​​ കോ​ട്ട​യം ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി​നി കാ​ർ​ത്തി​ക ബി. ​കു​റു​പ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramnath kovindindia newspondichery universityCAA protest
News Summary - Malayali student who wear Hijab , not allowed to attend the convocation at Pondichery university - India news
Next Story