മലയാളി ഗുണ്ട ബിനു ജാമ്യത്തിലിറങ്ങി മുങ്ങി
text_fieldsചെന്നൈ: വടിവാൾ കൊണ്ട് പിറന്നാൾ കേക്ക് മുറിച്ച് കുപ്രസിദ്ധനായ മലയാളിഗുണ്ട ‘തലവെട്ടി ബിനു’ എന്ന ബിനു പാപ്പച്ചൻ (47) ജാമ്യത്തിലിറങ്ങി മുങ്ങി. മൂന്നു മാസക്കാലമായി വെല്ലൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ബിനുവിന് േമയ് 23നാണ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. െചന്നൈ മാങ്കാട് പൊലീസ് സ്റ്റേഷനിൽ ദിവസവും ഹാജരായി ഒപ്പിടണമെന്ന നിബന്ധനയോടെയായിരുന്നു ജാമ്യം.
എന്നാൽ, ഒരാഴ്ചയായി ബിനു സ്റ്റേഷനിൽ ഹാജരായിട്ടില്ല. ബിനുവിെൻറ പിറന്നാൾ പാർട്ടിക്ക് മേഖലയിലെ ഗുണ്ടകൾ കാഞ്ചിപുരം മലയംപാക്കത്ത് ഒത്തുകൂടിയ വിവരമറിഞ്ഞ് കഴിഞ്ഞ ഫെബ്രുവരിയിൽ പൊലീസ് സംഘം ഇരച്ചുകയറി നൂറോളം പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് തന്ത്രപൂർവം കൂട്ടാളിയുടെ ബൈക്കിൽ രക്ഷപ്പെട്ട ബിനുവിനെ കണ്ടാലുടൻ വെടിവെക്കാൻ പൊലീസ് ഉത്തരവിട്ടതോടെ ഫെബ്രുവരി 13ന് അമ്പത്തൂരിലെ പൊലീസ് ഡെപ്യൂട്ടി കമീഷണർ ഒാഫിസിൽ കീഴടങ്ങി. വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം ക്രിമിനൽ കേസുകളാണ് ബിനുവിെൻറ പേരിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.