സാകിർ നായികിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പുനഃപരിശോധിക്കുമെന്ന് മലേഷ്യ
text_fieldsമുംബൈ: ഇസ്ലാം മത പ്രചാരകൻ സാകിർ നായികിനെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന ആവശ്യം മലേഷ്യ സർക്കാർ പുനഃപരിശോധിച്ചേക്കും. കേന്ദ്ര സർക്കാരിെൻറ ആവശ്യപ്രകാരമാണ് നായികിനെ ഇന്ത്യക്ക് കൈമാറില്ലെന്ന തീരുമാനത്തിൽ മലേഷ്യ അയവ് വരുത്താൻ ഒരുങ്ങുന്നത്.
തനിക്ക് നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മത്രമേ ഇന്ത്യയിലേക്ക് മടങ്ങി വരികയുള്ളൂ എന്നും അതുവരെ തെൻറ മാതൃ രാജ്യത്തേക്ക് ഇല്ലെന്നും സാകിർ നായിക് പറഞ്ഞ സാഹചര്യത്തിലായിരുന്നു കേന്ദ്ര സർക്കാർ മലേഷ്യൻ വിദേശ കാര്യ മന്ത്രാലയത്തോട് അപേക്ഷിച്ചത്.
അതേ സമയം സാകിർ നായികിനെ ഇന്ത്യയിലേക്ക് നാടുകടത്തുന്ന വാർത്തകൾ സത്യമല്ലെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ ശഹറുദ്ധീൻ പ്രതികരിച്ചു. കൈമാറ്റവുമായി ബന്ധപ്പെട്ട ഒരു രേഖകളും കൈമാറിയിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.