അവിവാഹിതരായ പുരുഷ സർക്കാർ ജീവനക്കാർക്ക് ശിശു പരിപാലന അവധി എടുക്കാമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: അവിവാഹിതരായ പുരുഷ സർക്കാർ ജീവനക്കാർക്ക് ശിശു പരിപാലന അവധി എടുക്കാമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. അവിവാഹിതരോ വിധവയോ വിവാഹ മോചിതരോ ആയവർ അവിവാഹിതരായ രക്ഷകർത്താവിന്‍റെ പരിധിയിൽ ഉൾപ്പെടും. അതിനാൽ ഒരു കുട്ടിയെ ഒറ്റക്ക് പരിപാലിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാമെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
സർക്കാർ ജീവനക്കാർക്ക് ജീവിത സൗകര്യമൊരുക്കുന്നതിനുള്ള പുരോഗമനപരമായ പരിഷ്കരണമാണിത്. നേരത്തെ, ഇതുസംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചെങ്കിലും പൊതുസമൂഹത്തിൽ വേണ്ടത്ര അനുകൂല പ്രതികരണം ലഭിച്ചില്ലെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.
ശിശു പരിപാലന അവധിയിലുള്ള ഒരു ജീവനക്കാരന് ബന്ധപ്പെട്ട അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ ആസ്ഥാനത്ത് നിന്ന് പുറത്തു പോകാൻ സാധിക്കും. ശിശു പരിപാലന അവധിയിലാണെങ്കിലും ജീവനക്കാരന് ലീവ് ട്രാവൽ കൺസെഷൻ (എൽ.ടി.സി) പ്രയോജനപ്പെടുത്താം.
ശിശു പരിപാലന അവധിയിലുള്ളവർക്ക് ആദ്യ 365 ദിവസത്തേക്കുള്ള 100 ശതമാനം അവധി ശമ്പളവും അടുത്ത 365 ദിവസത്തേക്ക് 80 ശതമാനം അവധി ശമ്പളവും നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.