പ്രജ്ഞാസിങ് താക്കൂറിന് ജാമ്യം നൽകുന്നതിൽ എതിർപ്പില്ല -എൻ.െഎ.എ
text_fieldsമുംബൈ: മലേഗാവ് ബോംബ് സ്ഫോടന കേസിൽ ജയിലിൽ കഴിയുന്ന സ്വാമിനി പ്രജ്ഞാസിങ് താക്കൂറിന് കോടതി ജാമ്യം നൽകുകയാണെങ്കിൽ എതിർപ്പില്ലെന്ന്എൻ.െഎ.എ (ദേശീയ അന്വേഷണ ഏജൻസി) ബോംബെ ഹൈകോടതിയെ അറിയിച്ചു.
അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് ആണ്എൻ.െഎ.എക്ക് വേണ്ടി കോടതിയിൽ ഹാജരായത്. കേസിൽ മകോക വകുപ്പ് (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്) ചുമത്തേണ്ടെന്ന് എൻ.െഎ.എ നിലപാടെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ജാമ്യം നൽകുന്നതിനും എതിർപ്പില്ലെന്ന് അറിയിച്ചിരിക്കുന്നത്.
നേരത്തെ പ്രജ്ഞ വിചാരണ കോടതിയിൽ നൽകിയ ജാമ്യഹരജി ജസ്റ്റിസ് ആർ.വി മോർ, ശാലിനി പൻസൽകർ ജോഷി എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചിരുന്നു.
പ്രതി മലേഗാവ് സ്ഫോടനക്കേസിൽ മാത്രമല്ല, മറ്റ് പല സ്ഫോടനക്കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുമ്പ് കേസന്വേഷിച്ച എ.ടി.എസ് (മഹാരാഷ്ട്ര ആൻറി ടെററിസ്റ്റ്സ്ക്വോഡ്) മകോക ചുമത്തിയത്. എന്നാൽ പ്രതി മലേഗാവ് സ്ഫോടനത്തിൽ മാത്രമേ ഉൾപ്പെട്ടിട്ടുള്ളുവെന്നാണ് എൻ.െഎ.എ നിലപാട്. കേസ് ഹൈകോടതി ജനുവരി 31ന് വീണ്ടും പരിഗണിക്കും.
2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പ്രതികള്‍ക്കെതിരെ മൃദുസമീപനം സ്വീകരിക്കാന്‍ ഇടനിലക്കാരന്‍ വഴി സന്ദേശം ലഭിച്ചെന്ന് പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാന്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ സാലിയാനെ എന്‍.ഐ.എയുടെ അഭിഭാഷക ചുമതലയില്‍നിന്ന് മാറ്റി. സാലിയാന്‍െറ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതായിരുന്നു എന്‍.ഐ.എ നിലപാട്.
2008ലാണ് മഹാരാഷ്ട്രയിലെ മാലേഗാവില്‍ രണ്ടുസ്‌ഫോടനങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടത്. എന്നാൽ ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കേസില്‍ പ്രതിചേർത്തത് മുസ്ലിം യുവാക്കളെയായിരുന്നു. എന്നാൽ പീന്നീട് അന്വേഷണത്തിന് നേതൃത്വം ഏറ്റെടുക്കുകയും 2011ലെ മുംബൈ ഭീകരാക്രമണത്തിനിടയില്‍ കൊല്ലപ്പെടുകയും ചെയ്ത എ.ടി.എസ് ഡെപ്യൂട്ടി കമ്മിഷണർ ഹേമന്ത് കര്‍ക്കറെയാണ് അഭിനവ് ഭാരത്' ഉൾപ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനകളാണ് സ്‌ഫോടനങ്ങള്‍ക്കുപിന്നിലെന്ന് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.