Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലേഗാവ്​ സ്​ഫോടനം:...

മാലേഗാവ്​ സ്​ഫോടനം: ​പ്രഗ്യ സിങ്​ താക്കൂർ കോടതിയി​ൽ ഹാജരാവില്ല; എയിംസിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
മാലേഗാവ്​ സ്​ഫോടനം: ​പ്രഗ്യ സിങ്​ താക്കൂർ കോടതിയി​ൽ ഹാജരാവില്ല; എയിംസിൽ പ്രവേശിപ്പിച്ചു
cancel

ഭോപ്പാൽ: മാലേഗാവ്​ സ്​ഫോടനകേസിൽ ബി.ജെ.പി എം.പി പ്രഗ്യ സിങ്​ താക്കൂർ കോടതിയിൽ ഹാജരാവില്ല. ആരോഗ്യപരിശോധനക്കായി ​എയിംസിൽ പ്രവേശിപ്പിച്ചിരിക്കുന്നതിൽ പ്രഗ്യ ഹാജരാവില്ലെന്നാണ്​ വാർത്തകൾ​.

കോടതിയിൽ ഹാജരാവാൻ പ്രഗ്യ എത്തുന്നതിന്​ മുന്നോടിയായി അവർക്കായി മുറി ഉൾപ്പടെ ബുക്ക്​ ചെയ്​തിരുന്നുവെന്ന്​ അഭിഭാഷകൻ ജെ.പി മിശ്ര പറഞ്ഞു. 18ാം തീയതി മും​ബൈയിലെത്തി 19ാം തീയതി കോടതിയിൽ ഹാജരാവാനായിരുന്നു ഉദ്ദേശം. എന്നാൽ, അതിനിടെ എയിംസിൽ പതിവ്​ പരിശോധനകൾ നടത്തണമെന്ന്​ ഡോക്​ടർമാർ അറിയിക്കുകയായിരുന്നുവെന്ന്​ ജെ.പി മിശ്ര വ്യക്​തമാക്കി.

കോടതിയിൽ നേരിട്ട്​ ഹാജരാവാൻ പ്രഗ്യ സിങ്​ താക്കൂർ ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കൾക്ക്​ എൻ.ഐ.എ കോടതി സമൻസയച്ചിരുന്നു. ഡിസംബറിൽ ഹാജരാവാൻ ആവശ്യപ്പെട്ട്​ ഇവർക്ക്​ സമൻസ്​ നൽകിയെങ്കിലും പ്രഗ്യ ഉൾപ്പടെ നാല്​ പേർ കോടതിയിലെത്തിയിരുന്നില്ല. തുടർന്നാണ്​ 19ന്​ ഹാജരാവാൻ ആവശ്യപ്പെട്ട്​ വീണ്ടും സമൻസ്​ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malegaon Blast casePragya Thakur
News Summary - Malegaon Blast case: Accused MP Pragya Thakur admitted to AIIMS, to miss court appearance
Next Story