മാലേഗാവ് കേസ്: കേണൽ പുരോഹിതിനെതിരെ തീവ്രവാദകുറ്റം ചുമത്തി
text_fieldsമുംബൈ: ആറു പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയുംചെയ്ത 2008ലെ മാേലഗാവ് സ്േഫാടനക്കേസിൽ സൈനിക ഉദ്യോഗസ്ഥരും സന്യാസിമാരും ഉൾപ്പെടെ ഏഴുപേർക്കെതിരെ പ്രത്യേക എൻ.െഎ.എ കോടതി കുറ്റം ചുമത്തി. ലഫ്. കേണൽ ശ്രീകാന്ത് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, സന്യാസിനി പ്രജ്ഞ സിങ് ഠാക്കൂർ, സന്യാസി സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, അജയ് രാഹിക്കർ, സമീർ കുൽകർണി എന്നിവർക്ക് എതിരെയാണ് യു.എ.പി.എ, െഎ.പി.സി നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം ഭീകരവാദ പ്രവർത്തനം, സ്ഫോടന ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ കോടതി ചുമത്തിയത്. തീവ്ര ഹിന്ദുത്വ സംഘടനയായ ‘അഭിനവ് ഭാരതി’െൻറ പ്രവർത്തകരാണ് ഇവർ.
യു.എ.പി.എ നിയമം ചുമത്തിയതിെനതിരെ പ്രതികൾ നൽകിയ ഹരജി എൻ.െഎ.എ കോടതി ജഡ്ജി വിനോദ് പദാൽകർ ഒരാഴ്ച മുമ്പ് തള്ളിയിരുന്നു. യു.എ.പി.എ നിയമത്തിന് എതിരെ പുരോഹിത് നൽകിയ അപ്പീൽ ബോംെബ ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് കുറ്റംചുമത്തൽ. പുരോഹിതിെൻറ ഹരജി സ്വീകരിച്ച ഹൈകോടതി പേക്ഷ, എൻ.െഎ.എ കോടതി കുറ്റം ചുമത്തുന്നത് തടയാൻ വിസമ്മതിച്ചിരുന്നു. വെള്ളിയാഴ്ച കേസിൽ വിചാരണ ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി.
മഹാരാഷ്ട്ര എ.ടി.എസ് ആണ് കേസ് ആദ്യം അന്വേഷിച്ചത്. രണ്ട് പിടികിട്ടാപ്പുള്ളികൾ അടക്കം 13 പേർക്ക് എതിരെ കരിനിയമങ്ങളായ മകോക, യു.എ.പി.എ പ്രകാരം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. 2011ൽ കേസ് ഏറ്റെടുത്ത എൻ.െഎ.എ 2014 ലെ ദേശീയ രാഷ്ട്രീയ മാറ്റത്തോടെ കേസിൽ മയം വരുത്തി. പ്രജ്ഞ സിങ് ഠാക്കൂർ അടക്കം അഞ്ചുപേരെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കേസിൽനിന്ന് ഒഴിവാക്കാൻ എൻ.െഎ.എ കോടതിയിൽ ആവശ്യപ്പെട്ടു. ഇതുപ്രകാരം നാലുപേരെ ഒഴിവാക്കിയ കോടതി പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കി. പിന്നീട്, സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് മകോക നിയമം ഒഴിവാക്കിയെങ്കിലും യു.എ.പി.എ നിയമം നീക്കാൻ എൻ.െഎ.എ കോടതി തയാറായില്ല.
കേസ് അന്വേഷിച്ച ഏജൻസി തെളിവില്ലെന്ന് പറഞ്ഞിട്ടും തന്നെ കേസിൽ കുരുക്കിയത് കോൺഗ്രസിെൻറ രാഷ്ട്രീയമാണെന്നാണ് ചൊവ്വാഴ്ച കോടതിയിൽ എത്തിയ സന്യാസിനി പ്രജ്ഞ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.