Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേണൽ പുരോഹിത്​ ജയിലിൽ...

കേണൽ പുരോഹിത്​ ജയിലിൽ നിന്നിറങ്ങിയത്​ സൈനിക അകമ്പടിയോടെ

text_fields
bookmark_border
കേണൽ പുരോഹിത്​ ജയിലിൽ നിന്നിറങ്ങിയത്​ സൈനിക അകമ്പടിയോടെ
cancel

മുംബൈ: മലേഗാവ്​ സ്​ഫോടനകേസിൽ ജാമ്യം നേടിയ ലഫ്​.കേണൽ ശ്രീകാന്ത്​ പ്രസാദ്​ പുരോഹിത്​ ജയിൽ മോചിതനായി. ഒമ്പതു വര്‍ഷത്തിനുശേഷമാണ് പുരോഹിത്​ ജയിലിൽ നിന്നും പുറത്തിറങ്ങിയത്​. 
നവി മുംബൈയിലെ തലോജ ജയിലില്‍ നിന്ന്  രാവിലെ 10.45 ഒാടെയാണ്​ പുറത്തിറങ്ങിയത്​. ജയിലിന്​ പുറത്ത്​ മിലിറ്ററി പൊലീസും പ്രത്യേക ദൗത്യസേനയിലെ സൈനികരും കാത്തുനിന്നിരുന്നു. തുടർന്ന്​ പുരോഹിതിനെ  സൈനിക അകമ്പടിയോട് കൂടി കൊളാബയിലെ സൈനികകേന്ദ്രത്തിലേക്ക്​ കൊണ്ടുപോയി. ജാമ്യത്തിലിറങ്ങി 24 മണിക്കൂറിനകം സൈനിക കേന്ദ്രത്തിലെത്തി റിപ്പോർട്ട് ചെയ്യണം. 

സൈന്യത്തിലേക്ക്​ തിരിച്ചെത്തണമെന്നാണ്​ താൻ ആഗ്രഹിക്കുന്നതെന്ന്​ കേണൽ പുരോഹിത്​ കോടതിയിൽ അറിയിച്ചിരുന്നു. സേനാ യൂനിഫോം ത​​െൻറ ശരീരത്തി​​െൻറ ഭാഗമായിരുന്നുവെന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ച സേവനസംഘടനയായ ഇന്ത്യൻ കരസേനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്ന​ുമായിരുന്നു പുരോഹിത്​ പറഞ്ഞത്​. 

എന്നാൽ, അദ്ദേഹത്തിന് സൈന്യത്തിൽ പ്രത്യേക ചുമതല നൽകില്ലെന്നാണ്​ റിപ്പോർട്ട്​.  പുരോഹിതിന്‍റെ പ്രവർത്തനം സൈന്യം നിരീക്ഷിക്കുകയും ചെയ്യും.

തിങ്കളാഴ്ചയാണ് പുരോഹിതിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തിരെയാ​ണ് പു​രോ​ഹി​ത് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

സൈന്യത്തില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന പുരോഹിതിനെ ഒമ്പത് പേര്‍ കൊല്ലപ്പെട്ട മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് 2008ല്‍ മഹാരാഷ്ട്ര എ.ടി.എസാണ് അറസ്റ്റ് ചെയ്​തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armyjailMalegaon Blast CaseLt Col Shrikant Prasad Purohit
News Summary - Malegaon Blast Case: Lt Col Shrikant Prasad Purohit Walks Out on Bail After 9 Years in Jail
Next Story