മാലെഗാവ് സ്ഫോടന കേസിൽ ഡിസംബർ മൂന്നിന് സാക്ഷി വിസ്താരം തുടങ്ങും
text_fieldsമുംബൈ: സൈനിക ഉദ്യോഗസ്ഥർക്കും സന്യാസിമാർക്കും എതിരെ ഭീകര കുറ്റം ചുമത്തപ്പെട്ട 2008 ലെ മാലേഗാവ് സ്ഫോടന കേസിൽ സാക്ഷി വിസ്താരം ഡിസംബർ മൂന്നിന് തുടങ്ങും. സ്ഫോടനത്തിൽ മരിച്ച ആറു പേരുടെ മൃതദേഹങ്ങളിൽ പോസ്റ്റുമോർട്ടം നടത്തുകയും പരിക്കേറ്റ 101 പേരെ ചികിത്സിക്കുകയും ചെയ്ത മുംബൈ, നാസിക്, മാലേഗാവ് എന്നിവിടങ്ങളിലെ 14 ഡോക്ടർമാരെയാണ് ആദ്യം വിസ്തരിക്കുന്നത്.ഇവർക്ക് കോടതി സമൻസ് അയച്ചു. പരിക്കേറ്റവരുടെ മെഡിക്കൽ രേഖകളിൽ പ്രതികൾ സംശയം പ്രകടിപ്പിച്ചതിനാൽ ഡോക്ടർമാരെ വിസ്തരിക്കേണ്ടതുണ്ടെന്നാണ് പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടർ അവിനാഷ് റസൽ കോടതിയിൽ പറഞ്ഞത്.
സൈനിക ഉദ്യോഗസ്ഥരായ ലഫ്. കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, സന്യാസിമാരായ പ്രഞജാസിങ് ഠാക്കൂർ, സുധാകർ ദ്വിവേദി എന്നിവരടക്കം ഏഴ് പേർക്ക് എതിരെയാണ് ഒക്ടോബർ 30 ന് എൻ.െഎ.എ കോടതി യു.എ.പി.എ നിയമ പ്രകാരം ഭീകര കുറ്റം ചുമത്തിയത്. തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരത് പ്രവർത്തകരാണ് പ്രതികൾ. സംഘടന രൂപീകരിച്ചത് ഭീതി പരത്താനാണെന്ന് കുറ്റം ചുമത്തുന്നതിനിടെ പ്രത്യേക ജഡ്ജി വിനോദ് പദാൽകർ പരാമർശിച്ചിരുന്നു. ഭീകരവാദ പ്രവർത്തനം, ഗൂഡാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് യു.എ.പി.എ, ഐ.പി.സി നിയമങ്ങൾ പ്രകാരം പ്രതികൾക്ക് എതിരെ കോടതി ചുമത്തിയത്.
സൈനിക ഇൻറലിജൻസ് ഉദ്യോഗസ്ഥനായ തനിക്ക് എതിരെ ചട്ടം പാലിക്കാതെയാണ് യു.എ.പി.എ ചുമത്തിയതെന്ന് ആരോപിച്ച് പുരോഹിത് നൽകിയ ഹരജി ബോംെമ്പ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചെങ്കിലും വിചാരണക്ക് സ്റ്റേ നൽകിയിട്ടില്ല. അഭിനവ് ഭാരത് മുൻ സെക്രട്ടറി സമീർ കുൽകർണി, മുൻ ട്രഷറർ അജയ് രാഹികർ, സുധാകർ ചതുർവേദി എന്നിവരാാണ് മറ്റ് മൂന്ന് പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.