മാലേഗാവ് സ്ഫോടനത്തിൽ മകൻ നഷ്ടപ്പെട്ട നിസാർ അഹ്മദ് ബിലാൽ പറയുന്നു... ‘നീതി നിലനിൽക്കും’
text_fieldsമുംബൈ: ‘‘പ്രജ്ഞ സിങ്ങിനെ സ്ഥാനാർഥിയാക്കിയവർ അവർ പ്രതിയാണെന്ന കാര്യം മറക്കരുത്. ജാമ്യത്തിലുള്ള അവർക്ക് എങ്ങനെയാണ് ലോക്സഭയിലേക്ക് മത്സരിക്കാനാവുക. ഇതൊക്ക െ തെരഞ്ഞെടുപ്പ് കമീഷൻ പരിഗണിക്കേണ്ടതല്ലേ. ജുഡീഷ്യറിയിൽ എനിക്ക് പൂർണ വിശ്വാസമു ണ്ട്. നീതി നിലനിൽക്കും.’’
മാലേഗാവ് സ്ഫോടനത്തിൽ മകൻ കൊല്ലപ്പെട്ട നിസാർ അഹ്മ ദ് ബിലാലിെൻറ രോഷമടങ്ങുന്നില്ല. 69 വയസ്സുള്ള ഇദ്ദേഹത്തിന് സർക്കാറിനോടും ജുഡീഷ ്യറിയോടും ഒന്നു മാത്രമേ പറയാനുള്ളൂ -ഞങ്ങൾക്ക് നീതി തരൂ.
മാലേഗാവ് സ്ഫോടനക്കേ സിലെ പ്രതി പ്രജ്ഞ സിങ്ങിനെ മധ്യപ്രദേശിലെ േഭാപാലിൽ ബി.ജെ.പി സ്ഥാനാർഥിയാക്കിയതോ ടെയാണ് മാലേഗാവ് വീണ്ടും വാർത്തകളിൽ നിറയുന്നത്. നിസാർ അഹ്മദ് സംസാരിക്കുന്നു.
ഞങ്ങൾ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നു
മാലേഗാവ് സ്ഫോടനത്തിൽ എെൻറ മകൻ സയ്യിദ് അഹ്മദ് നിസാർ കൊല്ലപ്പെടുേമ്പാൾ അവന് 20 വയസ്സ്മാത്രമായിരുന്നു. മാലേഗാവ് സ്ഫോടനം നടന്നിട്ട് വർഷങ്ങളായെങ്കിലും ഞങ്ങൾക്ക് അതൊരിക്കലും മറക്കാനാവില്ല. പ്രതികൾ സ്വതന്ത്രരായി വിഹരിക്കുേമ്പാൾ ഞങ്ങൾ ഇഞ്ചിഞ്ചായി മരിക്കുകയാണ്. വീട്, ജോലി, ബോംബെ കോടതി. ഇതിൽ ഞങ്ങളുടെ ജീവിതം ചുറ്റിത്തിരിയുകയാണ്.
2008 സെപ്റ്റംബർ 28ന് നടന്ന സ്ഫോടനത്തിൽ അസ്ഹർ നിസാർ ഉൾപ്പെടെ ആറുപേരാണ് കൊല്ലപ്പെട്ടത്. മറ്റു കുട്ടികളെ പോലെയായിരുന്നില്ല അവൻ. അവന് ക്രിക്കറ്റ് ഇഷ്ടമായിരുന്നില്ല. നാണംകുണുങ്ങിയായ അവൻ കുടുംബത്തെ സഹായിക്കാൻ കടയിൽ ജോലിക്കു പോയിരുന്നു. ജോലി കഴിഞ്ഞാൽ ഉടൻ വീട്ടിലെത്തും. എനിക്ക് മറ്റുരണ്ട് ആൺമക്കളും മൂന്നു പെൺകുട്ടികളുമുണ്ട്. ഞങ്ങൾ ദരിദ്രരാണ്.
പ്രജ്ഞ സിങ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു
പ്രജ്ഞ സിങ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. അർബുദ രോഗിയാണെന്ന് പറഞ്ഞാണ് അവർ ജാമ്യം നേടിയത്. അവർക്ക് കോടതിയെ തെറ്റിദ്ധരിപ്പിക്കാനായെങ്കിൽ ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാകും. എെൻറ അഭിപ്രായത്തിൽ അവർ കുറ്റവാളിയാണ്. പ്രജ്ഞ സിങ് മത്സരിക്കുന്നത് കോടതി തടയണം. ഹേമന്ത് കർക്കരെയെക്കുറിച്ച് അവർ പറഞ്ഞത് പൂർണമായും തെറ്റാണ്. പ്രജ്ഞ സിങ് ജയിലിന് പുറത്തുവന്നതിനുശേഷം ഞങ്ങളുടെ പ്രദേശത്തുള്ളവർ ആരും സംതൃപ്തരല്ല. ഞങ്ങൾക്കുവേണ്ടി ഒരു പാർട്ടിയും രംഗത്തുവരുന്നില്ല. അതുകൊണ്ടുതന്നെ കോടതിയിൽ മാത്രമാണ് എനിക്ക് വിശ്വാസം.
‘മരിച്ച മനുഷ്യനെ ശപിക്കുന്ന പ്രജ്ഞ എന്തു സന്യാസിനിയാണ്?’
ഒരു മനുഷ്യൻ മരിക്കണമെന്നു ശപിക്കുന്ന പ്രജ്ഞ എന്തു സന്യാസിനിയാണെന്ന് മാലേഗാവ് സ്ഫോടനക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാൻ ചോദിച്ചു. ഹേമന്ത് കർക്കരെ പീഡിപ്പിച്ചിരുന്നുെവന്ന പ്രജ്ഞയുടെ വാദം നുണയാണെന്നും കോടതിക്കു മുമ്പാകെ തുറന്നുപറയാൻ അവസരം കിട്ടിയിട്ടും ഇത്തരം ഒരു പരാതി അവർ ഉന്നയിച്ചിരുന്നേയിെല്ലന്നും രോഹിണി കൂട്ടിച്ചേർത്തു.
പ്രജ്ഞയെ പീഡിപ്പിച്ചുവെന്നോ നിയമവിരുദ്ധമായി കസ്റ്റഡിയിൽവെച്ചുവെന്നോ പ്രതിഭാഗത്തിന് വിചാരണകോടതിയിൽ തെളിയിക്കാനായിട്ടില്ല. മെഡിക്കൽ റിപ്പോർട്ടുകളടക്കം കോടതി പരിേശാധിച്ച് ഇൗ വാദം തള്ളിയതാണ്. മരിച്ചുപോയ ഒരു മനുഷ്യനെ ശപിക്കുന്ന സന്യാസിനിയെ താൻ ജീവിതത്തിലിതുവരെ കണ്ടിട്ടില്ല. എന്തു സന്യാസിനിയാണ് പ്രജ്ഞയെന്നും രോഹിണി ചോദിച്ചു.
മാലേഗാവ് സ്ഫോടനക്കേസിൽ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തിയ ഒാഫിസറായിരുന്നു ഹേമന്ത് കർക്കരെ എന്ന് രോഹിണി പറഞ്ഞു. അദ്ദേഹം ഭീകരാക്രമണത്തിൽ കൊല്ലപ്പെടുംമുമ്പ് അവസാനം കണ്ടത് തന്നെയായിരുന്നു. അദ്ദേഹം സമാഹരിച്ച തെളിവുകളുമായി പ്രോസിക്യൂഷൻ കേസ് മുന്നോട്ടുകൊണ്ടുേപാകുകയായിരുന്നു. പ്രജ്ഞക്ക് സ്ഫോടനത്തിലുള്ള പങ്കിെൻറ തെളിവ് കോടതിയിലുണ്ട്. അവരുടെ ബൈക്ക് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. മോദി സർക്കാർ അധികാരമേെറ്റടുത്തതോടെ കേസ് മരവിപ്പിക്കാൻ ശക്തമായ സമ്മർദമുണ്ടായി. ഇതേ തുടർന്നാണ് താൻ പ്രോസിക്യൂട്ടർ പദവി രാജിവെച്ചെതന്നും രോഹിണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.