ആൾക്കൂട്ട ആക്രമണത്തിനെതിരെ നിയമം ആവശ്യപ്പെട്ട് മുസ്ലിംകളുടെ കൂറ്റൻ റാലി
text_fieldsമുംൈബ: ആൾക്കൂട്ട ആക്രമണത്തിനെതിരെ നിയമനിർമാണം ആവശ്യപ്പെട്ട് മാലേഗാവിൽ മുസ്ലിംകളുടെ കൂറ്റൻ റാലി. തിങ്കളാഴ്ച ജംഇയ്യത്തുൽ ഉലമയാണ് റാലി സംഘടിപ്പിച്ചത്. ബ്രിട്ടീഷുകാർ ഏഴ് സ്വാതന്ത്ര്യ സമര സേനാനികളെ തൂക്കിക്കൊന്ന സ്മാരകമായ ‘ശഹീദോംകി യാദ്ഗാറി’ൽ ലക്ഷത്തിലേറെ പേർ ഒത്തുകൂടി.
തബ്രിസ് അൻസാരി സംഭവത്തോടെ ആൾക്കൂട്ട ആക്രമണവിരുദ്ധ നിയമം ആവശ്യപ്പെട്ട് രംഗത്തിറങ്ങുകയായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു. ആൾക്കൂട്ട ആക്രമണ കേസുകളിൽ ഭരണഘടന ചുമതലകൾ മുറപ്രകാരം നിർവഹിക്കാൻ എല്ലാ സംസ്ഥാന സർക്കാറുകൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തും നൽകി.
ഇത് ചരിത്രസമരമാണെന്നും അടിച്ചമർത്തലുകളെ മുസ്ലിംകൾ അധികകാലം പൊറുപ്പിക്കില്ലെന്ന് രാജ്യത്തോട് വിളിച്ചു പറയുകയാണെന്നും റാലിയെ അഭിസംബോധന ചെയ്ത് മുസ്ലിം പേഴ്സനൽ ലോ ബോർഡ് സെക്രട്ടറി മൗലാന ഉംറെയിൻ മഹ്ഫൗസ് റഹ്മാനി പറഞ്ഞു. ആൾക്കൂട്ട ആക്രമണ കൊലകൾ ആസൂത്രിത നീക്കവും ഭരണകൂട ഭീകരതയുമാണെന്ന് ആരോപിച്ച അദ്ദേഹം ഇതിനെ ചെറുക്കേണ്ടത് എല്ലാ വിഭാഗങ്ങളുടെയും ഉത്തരവാദിത്തമാണെന്നും കൂട്ടിച്ചേർത്തു.
Protests in Malegaon against mob lynchings.
— Zainab Sikander (@zainabsikander) July 2, 2019
I see a huge Reformation coming in the Muslim community in India.
We need to come out in the open & address the Islamophobia that we live with. I finally see it happening.pic.twitter.com/9mzOKT9cih
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.