ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നത് സർക്കാരിന്‍റെ പുതിയ പ്രവണത- എൻ.വി രമണ
text_fieldsന്യൂഡൽഹി: ജഡ്ജിമാരെ വിമർശിക്കുന്ന പ്രവണത രാജ്യത്ത് ഉയർന്നുവരികയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. കോടതിയിലും ഇതേ പ്രവണത കണ്ടുവരികയാണ്. ഇത് നിർഭാഗ്യകരമാണെന്നും ഇത്തരം തന്ത്രങ്ങളുമായി മുൻപ് സ്വകാര്യ വ്യക്തികളെ കോടതി കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായ അമൻ സിങ്ങിനും ഭാര്യ യാസ്മിൻ സിങ്ങിനുമെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കിയ ഛത്തീസ്ഗഡ് ഹൈകോടതിയുടെ നടപടിക്കെതിരായ അപ്പീലുകൾ പരിശോധിക്കന്നതിനിടെയാണ് പരാമർശം. അഴിമതി നിരോധന നിയമപ്രകാരമായിരുന്നു ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജസ്റ്റിസുമാരായ കൃഷ്ണ മുരാരിയും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ചാണ് അപ്പീലുകൾ പരിഗണിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ 2020 ഫെബ്രുവരി 25നാണ് അമർ സിങ്, യാസ്മിൻ സിങ് എന്നിവർക്കെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസ് രജിസ്റ്റർ ചെയ്തത്. അഴിമതി വിരുദ്ധ പ്രവർത്തകനായ ഉചിത് ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഉചിത് നൽകിയ പരാതി മുഖ്യമന്ത്രി ശരിവച്ചതായും ഹൈകോടതി ചൂണ്ടിക്കാട്ടി. ഇതിന്‍റെ അടിസ്ഥാനത്തിൽ 2019 നവംബർ 11 ന് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.