നവാബ് മാലിക് നിരപരാധിയല്ല, ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയുമായി ഇടപെട്ടു: ഇ.ഡി കോടതിയിൽ
text_fieldsമുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര മുൻ മന്ത്രി നവാബ് മാലിക്, ഒളിവിൽപ്പോയ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറുമായി ഇടപാട് നടത്തിയിരുന്നുവെന്നും അദ്ദേഹം കുറ്റക്കാരനാണെന്ന കാര്യത്തിൽ സംശയമില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബുധനാഴ്ച പ്രത്യേക കോടതിയെ അറിയിച്ചു.
ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) അനിൽ സിംഗ്, മാലിക്കിന്റെ ജാമ്യാപേക്ഷയിൽ വാദങ്ങൾ അവതരിപ്പിക്കുകയും അത് തള്ളിക്കളയുകയും ചെയ്യുന്നതിനിടെയാണ് ഇക്കാര്യം സമർപ്പിച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുന്ന 63കാരനായ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവിനെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ വകുപ്പുകൾ പ്രകാരം ഫെബ്രുവരി 23ന് ഇ.ഡി അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.