Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅധിർ രഞ്ജൻ ചൗധരിക്ക്...

അധിർ രഞ്ജൻ ചൗധരിക്ക് ഖാർഗെയുടെ വിമർശനം

text_fields
bookmark_border
അധിർ രഞ്ജൻ ചൗധരിക്ക് ഖാർഗെയുടെ വിമർശനം
cancel
camera_alt

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘ഇ​ൻ​ഡ്യ’ സ​ഖ്യം നേ​താ​ക്ക​ൾ ശ​നി​യാ​ഴ്ച മും​ബൈ​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ. ഉ​ദ്ദ​വ് താ​ക്ക​റെ, ശ​ര​ദ് പ​വാ​ർ, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ നേ​താ​ക്ക​ൾ മു​ൻ​നി​ര​യി​ൽ

മും​ബൈ: പ​ശ്ചി​മ ബം​ഗാ​ൾ പി.​സി.​സി പ്ര​സി​ഡ​ന്റും ലോ​ക്സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് ക​ക്ഷി​നേ​താ​വു​മാ​യ അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മ​മ​ത ബാ​ന​ർ​ജി​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​തി​ൽ രൂ​ക്ഷ​പ്ര​തി​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ വി​ശ്വ​സി​ക്കാ​നാ​കി​ല്ലെ​ന്നും മ​മ​ത ബാ​ന​ർ​ജി ബി.​ജെ.​പി​ക്കൊ​പ്പം പോ​കു​മെ​ന്നു​മു​ള്ള അ​ധി​ർ ര​ഞ്ജ​ന്റെ പ്ര​സ്താ​വ​ന​യാ​ണ് കോ​ൺ​ഗ്ര​സ് ത​ള്ളി​യ​ത്. പാ​ർ​ട്ടി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ അ​ധി​ർ ര​ഞ്ജ​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് ഖാ​ർ​ഗെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മു​തി​ർ​ന്ന നേ​താ​ക്ക​ളും ഹൈ​ക​മാ​ൻ​ഡു​മാ​ണ് കോ​ൺ​ഗ്ര​സി​ന്റെ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത്. ഈ ​തീ​രു​മാ​ന​ങ്ങ​ൾ അ​നു​സ​രി​ക്കാ​ത്ത​വ​ർ പു​റ​ത്തു​​പോ​കേ​ണ്ടി വ​രു​മെ​ന്നും ഖ​ർ​ഗെ പ​റ​ഞ്ഞു. ‘ഇ​ൻ​ഡ്യ സ​ഖ്യ സ​ർ​ക്കാ​റി​നെ പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​ക്കു​മെ​ന്ന് മ​മ​ത പ​റ​ഞ്ഞി​ട്ടു​ണ്ട്. മു​മ്പും അ​ങ്ങ​നെ സം​ഭ​വി​ച്ചി​രു​ന്നു. യു.​പി.​എ സ​ർ​ക്കാ​റി​നെ ക​മ്യൂ​ണി​സ്റ്റു​കാ​ർ പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​ച്ചി​രു​ന്നു’ -ഖാ​ർ​ഗെ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ത​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ ഉ​റ​ച്ചു​ള്ള ​മ​റു​പ​ടി​യാ​ണ് ഖാ​ർ​ഗെ​ക്ക് അ​ധി​ർ ര​ഞ്ജ​ൻ ന​ൽ​കി​യ​ത്. കോ​ൺ​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​യെ സ്വാ​ഗ​തം ചെ​യ്യാ​നാ​കി​ല്ലെ​ന്ന് അ​ധി​ർ ര​ഞ്ജ​ൻ വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​ളെ സ്വാ​ഗ​തം ചെ​യ്യാ​നാ​കി​ല്ല. വ്യ​ക്തി​പ​ര​മാ​യ ശ​ത്രു​ത​യി​ല്ല. പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ എ​തി​ർ​പ്പാ​ണ്. പ​ശ്ചി​മ ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണി​ത്. കോ​ൺ​ഗ്ര​സി​ന്റെ പാ​ദ​സേ​വ​ക​നാ​യ​തി​നാ​ൽ ഈ ​പോ​രാ​ട്ടം നി​ർ​ത്താ​നാ​വി​ല്ലെ​ന്നും ബെ​റാം​പൂ​രി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ധി​ർ ര​ഞ്ജ​ൻ പ​റ​ഞ്ഞു.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്റെ ഭാ​ഗം ത​ന്നെ​യാ​ണെ​ന്നും സ​ഖ്യം ത​ന്റെ ആ​ശ​യ​മാ​യി​രു​ന്നെ​ന്നും ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​രു​മി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നും മ​മ​ത ബു​ധ​നാ​ഴ്ച പൊ​തു​യോ​ഗ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 70 ശ​ത​മാ​ന​ത്തോ​ളം തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ പ്ര​തി​പ​ക്ഷ​ത്തി​ന്റെ മു​​ന്നേ​റ്റം മ​ന​സ്സി​ലാ​ക്കി മ​മ​ത ചു​വ​ടു​മാ​റു​ക​യാ​ണെ​ന്നാ​ണ് അ​ധി​ർ ര​ഞ്ജ​ന്റെ വാ​ദം.

ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സി​നോ​ടും സി.​പി.​എ​മ്മി​നോ​ടും സ​ഖ്യം ചേ​രാ​തി​രു​ന്ന മ​മ​ത​ക്കെ​തി​രെ സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ ഉ​യ​രു​ന്ന എ​തി​ർ​പ്പി​ന്റെ പ്ര​തി​ഫ​ല​ന​മാ​ണ് അ​ധി​ർ ര​ഞ്ജ​ന്റെ ക​ടു​ത്ത പ്ര​തി​ക​ര​ണം. അ​ധി​റി​നെ ബെ​ർ​ഹാം​പൂ​രി​ൽ തോ​ൽ​പി​ക്കാ​ൻ മ​മ​ത​യും തൃ​ണ​മൂ​ലും പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ​ക​ല ​ശ​ത്രു​ത​യും മ​റ​ന്ന് സി.​പി.​എ​മ്മി​നൊ​പ്പം തോ​ളോ​ടു​തോ​ൾ ചേ​ർ​ന്ന് പ്ര​ചാ​ര​ണ​ത്തി​ലാ​ണ് ബം​ഗാ​ളി​ലെ കോ​ൺ​ഗ്ര​സ്. രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യു​മ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളാ​രും ബം​ഗാ​ളി​ൽ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​നു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mallikarjun khargeAdhir Ranjan ChowdhuryLok Sabha Elections 2024
News Summary - mallikarjun kharge criticise Adhir Ranjan Chowdhury
Next Story