ഖാർഗെ, ദക്ഷിണേന്ത്യയുടെ ദക്ഷിണ
text_fieldsബംഗളുരു: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ചരിത്രത്തിൽ 60 വർഷങ്ങൾക്കുശേഷമാണ് ദലിതൻ ഉന്നത പദവിയിലേക്കെത്തുന്നത്. ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരൻ എന്നതിനപ്പുറം കരുത്തുറ്റ നേതാവുകൂടിയാണ് മപ്പണ്ണ മല്ലികാർജുൻ ഖാർഗെ.
ജഗജീവൻ റാമിനുശേഷം എ.ഐ.സി.സി പ്രസിഡന്റാകുന്ന ദലിത് സമുദായാംഗമാണ് നിലവിൽ ബുദ്ധമത വിശ്വാസിയായ ഖാർഗെ. എസ്. നിജലിംഗപ്പക്കുശേഷം കർണാടകയിൽനിന്ന് പ്രസിഡന്റാകുന്ന ആദ്യ നേതാവാണ്. ദക്ഷിണേന്ത്യയിൽനിന്ന് കോൺഗ്രസ് പ്രസിഡന്റുണ്ടാകുന്നതും വർഷങ്ങൾക്കുശേഷമാണ്.
അതേസമയം, ദലിത് ഐഡന്റിറ്റി ഇടക്കിടെ പറയുന്നതെന്തിനെന്ന് മാധ്യമപ്രവർത്തകരോട് ഖാർഗെ പലപ്പോഴും മറുചോദ്യമുന്നയിക്കാറുണ്ട്. കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുമ്പ് പരിഗണിച്ചപ്പോഴും ദലിതനായ ഖാർെഗയെ വെട്ടിനിരത്തുന്നതിനെക്കുറിച്ചാണ് അക്കാലത്ത് മാധ്യമപ്രവർത്തകർ ചോദിച്ചത്. ദലിത്, ദലിത് എന്ന് എപ്പോഴും പറയേണ്ടതില്ലെന്നും താൻ എന്നും കോൺഗ്രസുകാരൻ മാത്രമാണെന്നും ഖാർഗെ വ്യക്തമാക്കിയിട്ടുണ്ട്.
അടിത്തട്ടിൽനിന്ന് ഉയരങ്ങളിലേക്ക്...
ഇപ്പോഴത്തെ കലബുർഗി (ഗുൽബർഗ) ജില്ലയിലെ തൊഴിലാളി യൂനിയൻ നേതാവിൽ നിന്ന് പടിപടിയായി ഉയർന്നാണ് കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് 80കാരനായ ഖാർഗെ എത്തുന്നത്. 1969ൽ ഗുൽബർഗ സിറ്റി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി.
ഗുർമിത്കാൽ മണ്ഡലത്തിൽനിന്ന് തുടർച്ചയായി ഒമ്പതു തവണ എം.എൽ.എയായിരുന്നു. 2009ൽ ഗുൽബർഗയിൽ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചു. രണ്ടുവട്ടം ജയിച്ചു. 'സൊള്ളില്ലാത സർദാര' (തോൽവിയറിയാത്ത നേതാവ്) എന്ന പേരിലാണ് കന്നടയിൽ ഖാർഗെ അറിയപ്പെടുന്നത്. എന്നാൽ, 2019ൽ 95452 വോട്ടിന്റെ കനത്ത തോൽവിയേറ്റുവാങ്ങി. സംസ്ഥാനതലത്തിൽ ഹോക്കി, കബഡി താരവുമായിരുന്നു.
പാർലമെന്ററി രാഷ്ട്രീയത്തിലും പാർട്ടി പ്രവർത്തനത്തിലും ഒരുപോലെ തിളങ്ങാൻ ഖാർഗെക്ക് കഴിഞ്ഞിട്ടുണ്ട്. മൻമോഹൻ സിങ്ങിനു കീഴിൽ തൊഴിൽ, റെയിൽവേ മന്ത്രിയായിരുന്നു. കർണാടകയിൽ എസ്.എം. കൃഷ്ണ മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഭ്യന്തര മന്ത്രിയുമായിരുന്നു.
നടൻ രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയതും കാവേരി നദീജല തർക്കം കൊടുമ്പിരിക്കൊണ്ടതും അക്കാലത്തായിരുന്നു. കെ.പി.സി.സി പ്രസിഡന്റും സംസ്ഥാന പ്രതിപക്ഷനേതാവുമായിരുന്ന അദ്ദേഹം അടുത്തകാലംവരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.
ദരിദ്ര കുടുംബത്തിൽ പിറന്ന മിടുക്കൻ...
മുമ്പ് ഹൈദരാബാദ് സംസ്ഥാനത്തിന് കീഴിലും നിലവിൽ കർണാടകയുടെ ഭാഗവുമായ ബിദാർ ജില്ലയിലെ വരവട്ടിയിലെ ദരിദ്ര കുടുംബത്തിൽ1942 ജൂലൈ 21നാണ് ഖാർഗെയുടെ ജനനം. കലബുർഗിയിൽ നിന്ന് ബി.എയും നിയമബിരുദവും നേടി.
രാഷ്ട്രിയത്തിലെത്തും മുമ്പ് അഭിഭാഷകനായി അൽപകാലം പ്രാക്ടീസ് ചെയ്തു. ആദ്യകാലത്ത് കോട്ടും സ്യൂട്ടുമിട്ട നേതാവായിരുന്നു അദ്ദേഹം. 1976ൽ ദേവരാജ് അർസിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു.
അർസ് പിന്നീട് യു കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ ഇന്ദിരഗാന്ധിയെ ഉപേക്ഷിച്ച് ഖാർഗെ അർസിനൊപ്പം ചേർന്നു. 1980ൽ കോൺഗ്രസ് ഐയിലേക്ക് തിരിച്ചെത്തി. ഈ മനുഷ്യന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏക വിമത പ്രവർത്തനമായിരുന്നു തലതൊട്ടപ്പനായ അർസിനൊപ്പം കൂടിയത്.
രാധാഭായ് ആണ് ഭാര്യ. മക്കളുടെ പേരിൽ രാഹുലും പ്രിയദർശിനിയുമുള്ളത് തികച്ചും യാദൃച്ഛികമല്ല. പ്രിയങ്ക്, രാഹുൽ, മിലിന്ദ്, പ്രിയദർശിനി, ജയശ്രീ എന്നിവരാണ് മക്കൾ. പ്രിയങ്ക് ഖാർഗെ നിലവിലെ എം.എൽ.എയും മുൻമന്ത്രിയുമാണ്.കമല്ല. പ്രിയങ്ക് , രാഹുൽ, മിലിന്ദ് , പ്രിയദർശിനി, ജയശ്രീ എന്നിവരാണ് മക്കൾ. പ്രിയങ്ക് ഗാർഗെ നിലവിലെ എം.എൽ.എയും മുൻമന്ത്രിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.